Breaking News

*തിരഞ്ഞെടുപ്പ് കാഹളം ഉടൻ; കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി; പ്രഖ്യാപനം പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്കകം..!*

*കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് 15-ന് ശേഷം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി 15-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം നീളുന്നത്.* 

*വരും ആഴ്ചയിലെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കും. അസമിൽ മൂന്ന് ഘട്ടമായും പശ്ചിമ ബംഗാളിൽ അഞ്ച് ഘട്ടങ്ങളിലായും വോട്ടെടുപ്പ് നടത്താനാണ് കമ്മീഷൻ ആലോചിക്കുന്നത്.* 

*കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി നടന്ന ബംഗാളിലെ വോട്ടെടുപ്പ് ഇത്തവണ അഞ്ചായി കുറയ്ക്കുമെന്നത് ശ്രദ്ധേയമാണ്.*

*ഏപ്രിൽ 20-നും 30-നും ഇടയിൽ വോട്ടെടുപ്പ് നടത്തണമെന്നാണ് ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായി കേരളത്തിലെ പ്രശ്നബാധിത ബൂത്തുകളിൽ ഇത്തവണയും കേന്ദ്രസേനയെ വിന്യസിക്കും.* 

*മലബാർ മേഖലയിലെ ബൂത്തുകൾക്കാണ് സുരക്ഷാ മുൻഗണന നൽകുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ സംസ്ഥാനങ്ങളിൽ പെരുമാറ്റച്ചട്ടം നിലവിൽ വരും.*
*പി.വി.സി ബാനറുകൾ പാടില്ല; ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കളക്ടറുടെ കർശന മാർഗനിർദ്ദേശങ്ങൾ; ലംഘിക്കുന്നവർക്കെതിരെ നിയമനടപടി..!*


➖➖➖➖➖ 
*വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചു നടത്തുന്നതിനും പ്രചാരണ പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിനും ജില്ലാ ഭരണകൂടം കർശന മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ശുചിത്വ മിഷൻ യോഗത്തിലാണ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് നടത്തിപ്പിനായുള്ള കർമ്മപദ്ധതിക്ക് രൂപം നൽകിയത്.* 

*തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ എന്നിവയിൽ പി.വി.സി, പോളിസ്റ്റർ, പ്ലാസ്റ്റിക് കോട്ടിംഗുള്ള തുണിത്തരങ്ങൾ തുടങ്ങിയ പുനഃചംക്രമണം സാധ്യമല്ലാത്ത സാമഗ്രികൾ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് കളക്ടർ.*

*പ്രചാരണ സാമഗ്രികൾക്കായി റീസൈക്കിൾ ചെയ്യാവുന്ന പോളി എത്തിലീൻ അല്ലെങ്കിൽ കോട്ടൺ ഉപയോഗിച്ചുള്ള പി.വി.സി ഫ്രീ ബാനറുകൾ മാത്രമേ ഉപയോഗിക്കാവൂ. കൊടിതോരണങ്ങൾ പ്ലാസ്റ്റിക് വിമുക്തമായിരിക്കണമെന്നും തിരഞ്ഞെടുപ്പ് കൺവൻഷനുകൾ, റോഡ് ഷോകൾ, റാലികൾ എന്നിവയിൽ നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളോ ഡിസ്പോസിബിൾ വസ്തുക്കളോ ഉപയോഗിക്കരുതെന്നും കർശനമായി ആവശ്യപ്പെട്ടു.* 

*പ്രചാരണ വേളയിൽ ശബ്ദമലിനീകരണം ഉണ്ടാകാതിരിക്കാൻ ലൗഡ് സ്പീക്കറുകളും പബ്ലിക് അഡ്രസിംഗ് സിസ്റ്റവും നിയമവിധേയമായി മാത്രമേ പ്രവർത്തിപ്പിക്കുന്നുള്ളൂ എന്ന് രാഷ്ട്രീയ പാർട്ടികൾ ഉറപ്പുവരുത്തണം.*

*മാലിന്യ സംസ്കരണത്തിനായി പോളിംഗ് സ്റ്റേഷനുകളിലും വിതരണ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പ്രത്യേക സംവിധാനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കും.* 

*ശേഖരിക്കുന്ന മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്കോ സർക്കാർ അംഗീകൃത ഏജൻസികൾക്കോ കൈമാറണം.* 

*താൽക്കാലിക തിരഞ്ഞെടുപ്പ് ഓഫീസുകളിലും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ നോഡൽ ഓഫീസറായി ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറെ നിയമിച്ചു. കോടതി ഉത്തരവുകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങളും സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും വ്യക്തമാക്കി.*



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments