Breaking News

*കാരുണ്യത്തിന്റെ തണലായി എം.എസ് എസ് ലേഡീസ് വിംഗ് കാസറഗോഡ് യൂണിറ്റ്*

കാസറഗോഡ് : വൃക്കരോഗത്താൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് കൈത്താങ്ങായി സീതാംഗോളിയിൽ പ്രവർത്തിക്കുന്ന 'അതിജീവനം' ഡയാലിസിസ് സെന്റർ കാസർഗോഡ് യൂണിറ്റ് എം. എസ്.എസ് വനിത വിങ് സന്ദർശിച്ചു.
സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് പാഠം ഉൾകൊണ്ട് ഔഫ് കസബ് എന്ന വ്യക്തി തുടക്കം കുറിച്ച ഈ സ്ഥാപനം, ഇന്ന് നിരവധി രോഗികൾക്ക് സൗജന്യ ചികിത്സാ സഹായം നൽകി വരികയാണ്.
വേദനയിൽ നിന്ന് വിരിഞ്ഞ അതിജീവനം
തന്നെ ബാധിച്ച വൃക്കരോഗവും ഡയാലിസിസ് ഘട്ടങ്ങളും അതിജീവിച്ച ഔഫ്, നിർധനരായ രോഗികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ നേരിട്ട് മനസ്സിലാക്കിയതോടെയാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്. നിലവിൽ രണ്ട് ഡയാലിസിസ് മിഷൻലൂടെ തികച്ചും സൗജന്യമായാണ് ഇവിടെ ചികിത്സ നൽകുന്നത്. എന്നാൽ രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ, കൂടുതൽ പേർക്ക് ആശ്വാസമെത്തിക്കാൻ അടിയന്തരമായി രണ്ട് യൂണിറ്റുകൾ കൂടി സ്ഥാപിക്കേണ്ട ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.   തുടർന്ന് സെന്റർ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
രോഗികളുടെ ആധിക്യം പരിഗണിച്ച് ഇനിയും രണ്ട് ഡയാലിസിസ് മിഷനുകൾ കൂടി സജ്ജീകരിക്കേണ്ടതിന്റെ ആവശ്യകത ഔഫ് കസബ് സന്ദർശകരോട് വിശദീകരിച്ചു.

സാബിറ എവറസ്റ്റ് (പ്രസിഡന്റ് MSS കാസർഗോഡ് ലേഡീസ് വിങ്) അദ്ധ്യക്ഷത വഹിച്ചു,
ഷംസാദ് എസ്. (സെക്രട്ടറി) സ്വാഗതവും
സാഹിറ വിന്നർ (ട്രഷറർ)നന്ദിയും പറഞ്ഞു.
• മറിയ ഒ.കെ. (വൈസ് പ്രസിഡന്റ്)
• റുക്കിയ ടി.ഇ(വൈസ് പ്രസിഡണ്ട് 
• സക്കീന ഷുക്കൂർ(ജോയിൻ സെക്രട്ടറി) എന്നിവർ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments