*സോഷ്യൽ മീഡിയ കണ്ട് സ്വയം ചികിത്സ നടത്തുന്നത് ആരോഗ്യ രംഗത്ത് വലിയ ദുരന്തമുണ്ടാക്കും - കെ ബി മുഹമ്മദ് കുഞ്ഞി*
മുളിയാർ : സോഷ്യൽ മീഡിയ കണ്ട് സ്വയം ചികിത്സ നടത്തുന്നവർ ആരോഗ്യപരമായി വലിയ ദുരന്തം നേരിടേണ്ടിവരുമെന്നും ഇതിനെതിരെ ആരോഗ്യ പ്രവർത്തകർ ബോധവൽക്കരണം നടത്തണമെന്നും മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി പറഞ്ഞു. ജലജന്യ രോഗങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾ ശില്പശാല
ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മുളിയാറിൻ്റെ ആഭിമുഖ്യത്തിൽ മുളിയാർ പെരിയ ആരോഗ്യ ബ്ലോക്കുകളിലെ ആശാ പ്രവർത്തകർ, ഹരിത കർമ്മ സേന, എ.ഡി.എസ്. കുടുംബശ്രീ അംഗങ്ങൾ എന്നിവർക്ക്സംഘടിപ്പിച്ച ഏകദിന ശില്പശാല മുളിയാർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരിയ ബ്ലോക്ക് കുടുംബാരോഗ്യം ഹെൽത്ത് സൂപ്പർവൈസർ ബിജു വി.എം അദ്ധ്യക്ഷം വഹിച്ചു. മുളിയാർ ബ്ലോക്ക് ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞികൃഷ്ണൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിബി എന്നിവർ ക്ലാസ്സ് എടുത്തു
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലതിക എം സ്വാഗതവും ജെ.എച്ച് ഐ മനോജ് കുമാർ നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments