*പാലക്കാട് നഗരസഭ കൗണ്‍സിലര്‍ക്കെതിരേ ലൈംഗിക പീഡന പരാതി*
പാലക്കാട് : പാലക്കാട് നഗരസഭ കൗണ്‍സിലര്‍ക്കെതിരേ ലൈംഗിക പീഡന പരാതി. പാലക്കാട് നഗരസഭയിലെ 24ാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ പ്രശോഭിനെതിരെയാണ് പരാതി. പാലക്കാട് സ്വദേശിയായ ദളിത് യുവതിയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ടു. പിന്നീട് യുവതിയുടെ വീട്ടിലേക്ക് പ്രശോഭെത്തി, ഇവിടെ വെച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. പിന്നീട് പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. പാലക്കാട് ജില്ല ആശുപത്രിക്ക് സമീപം വെച്ചും പീഡനമുണ്ടായി. ഇത് കൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് യുവതി പറയുന്നു. താന്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന് ഭയന്നാണ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും യുവതി വെളിപ്പെടുത്തി. ഇതിന് ശേഷവും ഇയാള്‍ വീണ്ടും ഇത്തരത്തില്‍ നടപടി സ്വീകരിച്ചതോടെയാണ് പരാതി അല്ലാതെ മറ്റ് വഴിയില്ലെന്ന് മനസിലാക്കിയതെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും യുവതി പറയുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments