Breaking News

* 'ഇറാന്റെ പോരാട്ടം മിസൈലുകളിൽ ഒതുങ്ങില്ല';* *ഈദ് സന്ദേശത്തിൽ മുന്നറിയിപ്പുമായി മൊജ്തബ ഖമനയി*

ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ ഇറാൻ നടത്തുന്ന ചെറുത്തുനിൽപ്പ് മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങില്ലെന്ന മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്‌തബ ഖമനയി. ഈദ് സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ അഭിസംബോധന ചെയ്‌ത അദ്ദേഹം രക്തസാക്ഷികളായ ജനതയുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇറാൻ മൂന്ന് യുദ്ധങ്ങൾ നേരിട്ടു. ഇറാൻ ആഗോള അഹങ്കാരത്തിന് എതിരെയാണ് പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിലാണ് ആദ്യത്തെ സംഘർഷം ഉണ്ടായത്. ഈ സംഘർഷങ്ങളിൽ ശത്രുക്കളുടെ ആക്രമണത്തിൽ ആയിരത്തോളം പൗരന്മാർക്ക് ജീവൻ നഷ്ടമായി.
ഫെബ്രുവരി അവസാന വാരത്തിൽ രാജ്യത്ത് നടന്ന പ്രതിഷേധങ്ങളെ രണ്ടാമത്തെ യുദ്ധമെന്ന് വിശേഷിപ്പിച്ച ഖമനയി ഇറാൻ ഇപ്പോൾ നേരിടുന്നത് മൂന്നാം യുദ്ധമാണെന്നും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments