Breaking News

*വാഗ്ദാന ലംഘനം നടത്തിയ ഇടതുപക്ഷ ഭരണം കേരളജനത തൂത്തെറിയും - ദീപാദാസ് മുൻഷി*

കാസർഗോഡ് : പത്ത് വർഷക്കാലത്തെ ഇടതുപക്ഷ ഭരണം കേരളത്തിലെ യുവതയുടെ സ്വപ്നങ്ങൾ തകർത്തിരിക്കുന്നു. അധികാരത്തിൽ എത്തുന്നതിന് മുൻപ് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രകടന പത്രികയിൽ വ്യാമോഹം ചൊരിഞ്ഞവർ അധികാരത്തിലെത്തിയ നാൾ മുതൽ യുവജനങ്ങളുടെ പ്രത്യാശയുടെ കടയ്ക്കൽ കത്തിവയ്ക്കുകയാണ് ചെയ്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പ്രസ്താവിച്ചു. സ്വന്തം നയ വൈകല്യത്തിന്റെ പരിണിത ഫലമായാണ് ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അപചയമുണ്ടായത്. കേരളത്തിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ദയനീയമായി പരാജയപ്പെടുമെന്നും യുവജനങ്ങളുടെയും, സ്ത്രീകളുടെയും, തൊഴിലാളികളുടെയും രോഷം മറികടക്കാൻ ഇടതുമുന്നണിക്കാവില്ലെന്നും ദീപാദാസ് മുൻഷി പറഞ്ഞു. പണത്തിനും അധികാരത്തിനും വേണ്ടി പ്രത്യയശാസ്ത്രത്തെ കുഴിച്ചുമൂടുന്ന സിപിഎം നയം ആ പാർട്ടിയെ ജനങ്ങളുടെ മുന്നിൽ പരിഹാസ്യ കഥാപാത്രമാക്കി മാറ്റിയെന്നും അവർ പരിഹസിച്ചു. 
ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് പുതിയ ബസ്റ്റാന്റ് പരിസരത്തുള്ള ആർ.കെ മാൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ്സ് ജന പ്രതിനിധികൾക്ക് നൽകിയ അനുമോദന പരിപാടി "ത്രിവർണ്ണ വിജയ സംഗമം" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദീപാദാസ് മുൻഷി. ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എം. സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ. നീലകണ്ഠൻ, ഹക്കീം കുന്നിൽ, യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, നേതാക്കളായ പി.ജി ദേവ്, സാജിദ് മൗവ്വൽ, ബി.പി പ്രദീപ് കുമാർ, മീനാക്ഷി ബാലകൃഷ്ണൻ, സോമശേഖര ഷേണി, അഡ്വ: പി. വി സുരേഷ്, കെ. പി പ്രകാശൻ, ടോമി പ്ലാച്ചേരി, ഹരീഷ് പി നായർ, ഗീത കൃഷ്ണൻ, ധന്യാ സുരേഷ്, സി. വി ജെയിംസ്, പി. കുഞ്ഞിക്കണ്ണൻ, സി. രാജൻ, കെ ഖാലിദ്, കെ. ലക്ഷ്മണ പ്രഭു, തോമസ് മാത്യു, കെ. വാരിജാക്ഷൻ, രാജു കട്ടക്കയം, കെ. വി വിജയൻ, ജോയ് ജോസഫ്, ഉമേശന്‍ വേളൂർ, മധുസൂദനൻ ബാലൂർ, കെ. വി ഭക്തവത്സലൻ, ലോകനാഥ് ഷെട്ടി, വി. ഗോപകുമാർ, കെ. ആർ കാർത്തികേയൻ, ജവാദ് പുത്തൂർ, എം. വി ഉദ്ദേശ് കുമാർ, ജോമോൻ ജോസ്, കെ.കെ ബാബു, ആർ. ഗംഗാധരൻ,  അർജുനൻ തായലങ്ങാടി എന്നിവർ സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments