*എൽപിജി വിതരണ നിയന്ത്രണം: നിർദേശങ്ങൾ*
മധ്യപൂർവ ഏഷ്യയിൽ നിലവിലുള്ള യുദ്ധ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ദ്രവീകൃത പെട്രോളിയം വാതകം വിതരണത്തിൽ രാജ്യവ്യാപകമായി നിയന്ത്രണങ്ങളും വിതരണവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ സംസ്ഥാനത്ത് എൽപിജി വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
അടിയന്തര ആവശ്യങ്ങൾക്കായി https://www.lpgtrackerkerala.in എന്ന വെബ്പോർട്ടൽ പ്രവർത്തന ക്ഷമമാക്കിയിട്ടുണ്ട്. വാണിജ്യ എൽപിജി ആവശ്യങ്ങൾക്കായി SOS അപേക്ഷകൾ ഇവിടെ സമർപ്പിക്കാം.
ജില്ലാ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് ആവശ്യകതയുടെ ആനുപാതികമായി ഗ്യാസ് ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കും
ജില്ലാ കളക്ടർ അധ്യക്ഷതയിൽ ജില്ലാ ക്രൈസിസ് മാനേജെന്റ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. വിതരണ നിരീക്ഷണം, ആവശ്യാനുസരണം മുൻഗണന വിതരണം എന്നിവ ഉറപ്പാക്കും. പിഎൻജി വിപുലീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ സപ്ലൈ ഓഫീസർ കൺവീനറായി പ്രത്യേക സമിതിയും നിലവിലുണ്ട്
ഗ്യാസ് ഏജൻസികൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദിവസേന പരിശോധനകൾ നടത്തുന്നു. ഡൊമസ്റ്റിക്, നോൺ ഡൊമസ്റ്റിക് എൽപിജിയുടെ വ്യവസായ ഉപയോഗം, അധിക വില ഈടാക്കൽ, കരിഞ്ചന്ത, അനധികൃത സംഭരണം, പൂഴ്ത്തിവയ്പ്പ്, കുറവുള്ള തൂക്കം തുടങ്ങിയവ കർശനമായി നിരീക്ഷിക്കുകയും ആവശ്യമായ ഇടങ്ങളിൽ കേസെടുത്ത് നടപടി സ്വീകരിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
നിയമലംഘനങ്ങൾക്ക് എസൻഷ്യൽ കൊമോഡിറ്റീസ് ആക്റ്റ് പ്രകാരവും, 2000 ലെ എൽപിജി കൺട്രോൾ ഓർഡർ പ്രകാരവും കടുത്ത നടപടി സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
അനാവശ്യമായി എൽപിജി സിലിണ്ടറുകൾ സംഭരിക്കരുത്. പരിഭ്രാന്തി മൂലമുള്ള ബുക്കിംഗ് ഒഴിവാക്കുക. വ്യാജ വിപണി/ദുരുപയോഗം, കരിഞ്ചന്ത, അധിക വില ഈടാക്കൽ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.
കണ്ണൂർ (kannur.dso@gmail.com, 9188527327), കാസർകോട് (dsoksd@gmail.com, 9188527328), തിരുവനന്തപുരം (dsotvm20@gmail.com, 9188527315), കൊല്ലം (kollamdso@gmail.com, 9188527316), പത്തനംതിട്ട (dsoptal@gmail.com, 9188527317), ആലപ്പുഴ (dsoalappuzha@gmail.com, 9188527318), കോട്ടയം (dsoktm1@gmail.com, 9188527319), ഇടുക്കി (dsoidukki@gmail.com, 9188527320), എറണാകുളം (dsoernakulam@gmail.com, 9188527321), തൃശ്ശൂർ (dsotsr@gmail.com, 9188527322), പാലക്കാട് (dsopkd@gmail.com, 9188527323), മലപ്പുറം (dsompm@gmail.com, 9188527324), കോഴിക്കോട് (dsokozhikode@gmail.com, 9188527325), വയനാട് (dsowayanad1@gmail.com, 9188527326).
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments