*കരയുദ്ധത്തിനും കാർഗ് ദ്വീപ് പിച്ചടക്കാനും അമേരിക്ക ശ്രമം നടത്തിയാൽ ഇസ്രായേലിന്റെ സഖ്യ രാജ്യമായ യു എ ഇ യും ബഹ്‌റൈനും പിടിച്ചെടുത്തേക്കുമെന്ന് ഇറാൻ*
പശ്ചിമേഷ്യയിലെ യുദ്ധം വളരെ സങ്കീര്‍ണമായ അവസ്ഥയിലേക്ക് നീങ്ങുന്നു. പേര്‍ഷ്യന്‍ കടലില്‍ നങ്കൂരമിട്ട അമേരിക്കയുടെ യുഎസ്‌എസ് എബ്രഹാം ലിങ്കണ്‍ എന്ന യുദ്ധക്കപ്പല്‍ ഇറാന്‍ സൈന്യം ആക്രമിച്ചു.
മിസൈല്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇക്കാര്യത്തില്‍ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ, ഇറാന് മറ്റൊരു പദ്ധതിയുണ്ട് എന്ന് ഇറാനിലെ ദേശീയ സുരക്ഷാ നിരീക്ഷകന്‍ മുര്‍തിസ സിമിയാരി പറയുന്നു. അമേരിക്കന്‍ സൈന്യം ഇറാനില്‍ കരയാക്രമണം നടത്തിയാല്‍ ഇറാന്‍ സൈന്യം യുഎഇയും ബഹ്‌റൈനും പിടിച്ചടക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇറാനിലെ ഐആര്‍ഐബി മാധ്യമവുമായി സംസാരിക്കുമ്പോഴാണ് മുര്‍തിസ ഇക്കാര്യം പറഞ്ഞത്.
പശ്ചിമേഷ്യയിലെ അമേരിക്കയുടെ എല്ലാ സൈനിക താവളങ്ങളും ഇറാന്‍ ആക്രമിച്ചിട്ടുണ്ട്. മിക്ക താവളത്തിലും പല തവണ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തി. ഒട്ടേറെ മിസൈലുകള്‍ പ്രതിരോധ കവചം വച്ച് ജിസിസി രാജ്യങ്ങള്‍ തടുത്തു. അതിനിടെയാണ് യുഎസ്‌എസ് എബ്രഹാം ലിങ്കണ് നേരെ മിസൈല്‍ ആക്രമണം നടന്നിരിക്കുന്നത്. ഒരുഭാഗത്ത് ചര്‍ച്ച നടക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇതെല്ലാം സംഭവിക്കുന്നത്.
അമേരിക്ക മുന്‍കൈ എടുത്താണ് ചര്‍ച്ചയ്ക്ക് ശ്രമം നടക്കുന്നത്. പാകിസ്താന്‍ ഇതില്‍ ഇടപെടുന്നു എന്ന് വാര്‍ത്തകളുണ്ട്. അമേരിക്ക 15 ഇന നിര്‍ദേശം മുന്നോട്ട് വച്ചുവെന്നും ഇറാന്‍ മറ്റു ചില ഉപാധികളുമായി രംഗത്തുവന്നു എന്നുമാണ് വാര്‍ത്തകള്‍. ഇക്കാര്യം ഇതുവരെ ഇറാന്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അമേരിക്ക സ്വയം ചര്‍ച്ച നടത്തുകയാണോ എന്ന് ഇറാന്‍ സൈന്യം പരിഹസിച്ചു.
ഇറാന്റെ നീക്കങ്ങള്‍ ഇങ്ങനെ
ഇന്നും ജിസിസി രാജ്യങ്ങളിലേക്ക് ഇറാന്റെ ആക്രമണമുണ്ടായി. കുവൈത്തില്‍ ചില നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ യുഎന്‍ മനുഷ്യാവകാശ സമിതിയെ സമീപിച്ചിരിക്കുകയാണ്. ഇറാനെ ആക്രമിക്കുന്നത് തുടരുമെന്നാണ് ഇസ്രായേല്‍ പറയുന്നത്. എന്നാല്‍ അമേരിക്ക യുദ്ധം മതിയാക്കാന്‍ ആലോചിക്കുന്നുണ്ട്. ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
അതേസമയം, അമേരിക്കയുടെ 2000 മറീനുകള്‍ ഇറാന്‍ അതിര്‍ത്തിയിലേക്ക് വരുന്നു എന്ന വാര്‍ത്തകളുണ്ട്. കരയുദ്ധം ആരംഭിക്കുന്നതിന് വേണ്ടിയാണിത് എന്നും പറയപ്പെടുന്നു. ഖാര്‍ഗ് ദ്വീപ് പിടിച്ചടക്കി ഇറാന്റെ എണ്ണ ഖനന മേഖല പൂര്‍ണമായും നിയന്ത്രണത്തിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം എന്നും വാര്‍ത്തകളുണ്ട്. അമേരിക്കയെ ഇനി വിശ്വസിക്കില്ല എന്നാണ് ഇറാന്റെ നിലപാട്.
അമേരിക്ക കരയുദ്ധം തുടങ്ങിയാല്‍ ഇറാന്‍ യുഎഇയും ബഹ്‌റൈനും പിടിച്ചടക്കുമെന്നാണ് മുര്‍തിസ പറയുന്നത്. അമേരിക്ക അത്തരം തെറ്റ് ചെയ്യില്ല എന്നാണ് കരുതുന്നത്. അമേരിക്ക ചെയ്യുന്ന തെറ്റിന് ജിസിസി രാജ്യങ്ങള്‍ അനുഭവിക്കുമെന്നാണ് മുര്‍തസ സൂചിപ്പിക്കുന്നത്. യുഎഇയും ബഹ്‌റൈനും ഇറാന്‍ പിടിച്ചാല്‍ മേഖലയുടെ ചിത്രം മാറുമെന്നും മുര്‍തിസ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments