*ബിഹാറിൽ ആൾക്കൂട്ടക്കൊല: നോമ്പുകാരിയായ യുവതിയെ മർദിച്ചുകൊന്നു; മദ്യവും മൂത്രവും കുടിപ്പിച്ചതായി പരാതി*
ബിഹാറിലെ മധുബനി ജില്ലയിൽ മോഷണക്കുറ്റം ആരോപിച്ച് യുവതിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. അന്ധരാതാർഹി പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന റോഷൻ ഖാത്തൂൻ എന്ന യുവതിയാണ് ആൾക്കൂട്ടത്തിന്റെ ക്രൂരമായ മർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. നോമ്പ് നോറ്റിരുന്ന യുവതിയെ അക്രമികൾ നിർബന്ധിച്ച് മദ്യവും മൂത്രവും കുടിപ്പിച്ചതായും ഗുരുതരമായ ആരോപണമുണ്ട്.
ഒരു വീട്ടിൽ മോഷണത്തിനായി കയറി എന്ന് ആരോപിച്ചാണ് പ്രദേശവാസികളായ ഒരു സംഘം റോഷൻ ഖാത്തൂനെ തടഞ്ഞുവെച്ചത്. തുടർന്ന് യാതൊരു ദയയുമില്ലാതെ ഇവരെ മാരകമായി മർദിക്കുകയായിരുന്നു. ബോധരഹിതയായ യുവതിയെ വിവരമറിഞ്ഞെത്തിയ പൊലിസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു.ഇതൊരു സ്വാഭാവികമായ ആൾക്കൂട്ടാക്രമണമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന കൊലപാതകമാണെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. യുവതിയെ അവഹേളിക്കുകയും ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തു. മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ നോമ്പ് നോറ്റിരുന്ന യുവതിക്ക് നേരെ അതിക്രമം കാട്ടി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments