മടിയൻ കൂലോം ക്ഷേത്രത്തിൽ പെരട്ടൂർ ഭഗവതി അമ്മയുടെ പള്ളിയറ സമർപ്പണം നടന്നു. വെള്ളിക്കോത്ത് അതിയാൽ തെരു ചൂളിയാർ ഭഗവതി ക്ഷേത്ര കമ്മിറ്റിയാണ് പള്ളിയറ പുനർ നിർമ്മിച്ച് നൽകിയത്.
കാഞ്ഞങ്ങാട് : ഉത്തര കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിൽ പ്രശസ്തമായ മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ നവീകരണ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്ഷേത്രങ്ങളും, കഴ കങ്ങളും, ദേവസ്ഥാനങ്ങളും, കൂട്ടായ്മകളും, വ്യക്തികളും തങ്ങളുടെതായ സംഭാവനകൾ നൽകിക്കൊണ്ട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി വെള്ളിക്കോത്ത് അതിയാൽതെരു ശ്രീ ചൂളിയാർ ഭഗവതി ദേവസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ഉൾപ്പെടുന്ന അംഗങ്ങളുടെ സഹായത്തോടെ മടിയൻ കൂലോത്തെ പെരട്ടൂർ ഭഗവതി അമ്മയുടെ ആരൂ ഡമായ ശ്രീകോവിൽ പുതുക്കി പണിത് ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്ന സമർപ്പണ ചടങ്ങ് നടന്നു. വെള്ളിക്കോത്ത് അതിയാൽ തെരു ശ്രീ ചൂളിയാർ ഭഗവതി ക്ഷേത്ര ആചാര സ്ഥാനികർ , മടിയൻ കൂലോം മേൽശാന്തി തെക്കില്ലം മാധവൻ നമ്പൂതിരി എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് ശ്രീകോവിൽ സമർപ്പണ ചടങ്ങ് നടന്നത്. വെള്ളിക്കോത്ത് അതിയാൽ തെരു ചൂളിയാർ ഭഗവതി ക്ഷേത്ര പ്രസിഡണ്ട് എൻ. നിത്യാനന്ദൻ, സെക്രട്ടറി സി. അശോകൻ, ഖജാൻജി എം.വി. സന്തോഷ് തുടങ്ങിയവരും ക്ഷേത്ര മറ്റ് ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും നേതൃത്വം നൽകി. മടിയൻ കൂലോം ക്ഷേത്ര ട്രസ്റ്റി ചെയർമാൻ വി. എം. ജയദേവൻ, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ തോക്കാനം ഗോപാലൻ , ട്രസ്റ്റി മാരായ എൻ.വി. ബേബിരാജ്, വി. നാരായണൻ, കെ. വി. അശോകൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പി. വിജയൻ തുടങ്ങിയവരും ആഘോഷ കമ്മിറ്റി ഭാരവാഹികളും മറ്റ് ഭക്തജനങ്ങളും സംബന്ധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments