*രാജ്യത്തിന്റെ പ്രതിസന്ധി ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു: എം കെ ഫൈസി*
മലപ്പുറം : രാജ്യം ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴും അത് ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടിരിക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി. സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഇലക്ഷൻ കോൺക്ലേവ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം..
സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യത്തിനെതിരായ വിമര്‍ശനമായി ചിത്രീകരിക്കുകയാണ്. ഫാഷിസ്റ്റ് സര്‍ക്കാരിന്റെ മുസ് ലിം വിരുദ്ധ- ജനവിരുദ്ധ സമീപനങ്ങള്‍ തുറന്നുകാട്ടുന്നതിലും അത് ജനങ്ങളില്‍ എത്തിക്കുന്നതിലും പ്രതിപക്ഷം സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ തലിതുകളും മുസ് ലിംകളും ക്രൈസ്തവരും അനുഭവിക്കുന്ന പ്രതിസിന്ധി തുറന്നു കാട്ടുന്നതില്‍ പ്രതിപക്ഷത്തിന് ആത്മാര്‍ഥതയില്ലെന്നും രാജ്യത്തെ മര്‍ദ്ദിത സമൂഹത്തിന് എസ്ഡിപിഐ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറിമാരായ ഇല്യാസ് മുഹമ്മദ് തുംബെ, പി അബ്ദുൽ മജീദ് ഫൈസി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പിആർ സിയാദ്, പിപി റഫീഖ്, പികെ ഉസ്മാൻ, സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, വിടി ഇക്‌റാമുൽ ഹഖ് ജില്ലാ പ്രസിഡന്റുമാരായ അൻവർ പഴഞ്ഞി, സഹീർ ചാലിപ്പുറം, കെവി അബ്ദുൽ നാസർ തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments