സീറ്റ് വാഗ്ദാനത്തിൽ വഞ്ചിതനായ എൻ. എ മുഹമ്മദ് കുട്ടി തിരൂരും കോട്ടക്കലിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും
മലപ്പുറം : ജില്ലയിലെ തിരൂർ സീറ്റ് വാഗ്ദാനം നൽകി രാഷ്ട്രീയമായി വഞ്ചിച്ച എൽഡിഎഫിന് നേതൃത്വത്തിന്റെ മൗനത്തിലും പ്രതിഷേധിച്ച് എൻ.സി.പി മുൻ സംസ്ഥാന പ്രസിഡണ്ടും ദേശീയ സെക്രട്ടറിയും ദേശീയ വർക്കിംഗ് കമ്മിറ്റി അംഗമായിരുന്ന എൻ.എ മുഹമ്മദ് കുട്ടി (മമ്മൂട്ടി) തിരൂരും കോട്ടക്കലിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും.
തന്റെ രാഷ്ട്രീയ ഭാവി തകർക്കുക എന്ന ലക്ഷ്യം വച്ച് ഗൂഢാലോചന നടത്തി 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാതിരിക്കാൻ ആയി സീറ്റ് മുൻകൂട്ടി നിശ്ചയിച്ചതായി അറിയിക്കുകയും താൻ വഹിച്ചിരുന്ന എൻസിപിയുടെ സ്ഥാനങ്ങൾ എല്ലാം രാജിവെപ്പിക്കുകയും പത്രപ്രസ്താവന ഇറക്കാൻ നിർബന്ധിക്കുകയും ചെയ്തു അവസാനഘട്ടത്തിൽ തിരൂർ,കോട്ടക്കൽ സീറ്റുകളിലേക്ക് മറ്റ് സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു വഞ്ചിച്ച നേതൃത്വത്തിന്റെ പ്രവർത്തികൾക്കെതിരെയുള്ള പ്രതിഷേധമാണിതെന്ന് എൻ.എ മുഹമ്മദ് കുട്ടി പറഞ്ഞു.
മാർച്ച് 20ന് തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾക്കായി തിരൂരിൽ ഉണ്ടായിരുന്ന സമയത്ത് കളമശ്ശേരിയിലുള്ള തൻ്റെ വീടിൻ്റെ ഫോട്ടോ അജ്ഞാതർ എടുത്തിട്ട് പോയതിലുള്ള ദുരൂഹത പോലീസ് അന്വേഷിക്കുന്നതിനായി മുഖ്യമന്ത്രിക്കും ഡിജിപി ക്കും മറ്റു പോലീസ് ഉദ്യോഗസ്ഥർക്കും താൻ പരാതി നൽകിയിരിക്കുകയാണ്.
അപ്രകാരമുള്ള ഭീഷണികൾക്ക് താൻ വശംവദനാകില്ല എന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.നേരത്തെയും ഇത്തരത്തിലുള്ള ഭീഷണികൾ ഉണ്ടായിട്ടുണ്ടെന്നും അതിൻ്റെ ഭാഗമായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 8 -8 - 2023 ന് DCRB Kochi പോലീസ് അസിസ്റ്റൻറ് കമ്മീഷണറുടെ കാര്യാലയം തനിക്ക് പോലീസ് പ്രൊട്ടക്ഷൻ നൽകുന്നതിന് സിറ്റി പോലീസ് കമ്മീഷണർക്ക് ശുപാർശ ചെയ്തിരുന്നുവെങ്കിലും നാളിതുവരെ അതിനു നടപടി ഉണ്ടായിട്ടില്ല.
സംശുദ്ധ രാഷ്ട്രീയം എന്ന ആശയത്തിൽ ഊന്നി രാഷ്ട്രീയപ്രവർത്തനം നടത്തുകയും പുതിയ തലമുറയ്ക്ക് കേരളത്തിൽ തൊഴിൽ സാധ്യത ഉറപ്പുവരുത്തി പുരോഗമന പാതയിലേക്ക് കേരളത്തെ കൊണ്ടുവരിക എന്ന ലക്ഷ്യത്തിനായി തന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. സംശുദ്ധ രാഷ്ട്രീയം എന്ന തൻ്റെ പ്രവർത്തനവുമായി യോജിച്ച് പ്രവർത്തിക്കാൻ താല്പര്യമുള്ളവരെ സ്വാഗതം ചെയ്യുകയും പ്രസ്തുത പ്രവർത്തനത്തിനായി പൊതുജന അഭിപ്രായ സ്വരൂപരണത്തിനുമായി ഒരു സർവ്വേ പ്രഖ്യാപിക്കുകയും ചെയ്തു.സർവ്വേക്കായി N.A Muhammedkutty- Mammutyഎന്ന് തന്റെ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പേജ് ലൂടെയും www.mammuty.meഎന്ന വെബ്സൈറ്റിലൂടെയും പൊതുജനങ്ങൾക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്താൻ അവസരം ഉണ്ടാക്കിയിട്ടുണ്ട്.ദേശീയ സംസ്ഥാന പുരോഗതിക്കായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കാനും കക്ഷി രാഷ്ട്രീയ- വർഗ്ഗ സാമ്പത്തിക -വിവേചനങ്ങൾക്കെതിരെ ഒരു ഐക്യ ,ഐശ്വര്യ കേരളം സൃഷ്ടിക്കാനായി ഇത് ഒരു പുതു നവോത്ഥാനത്തിനായി എല്ലാവരും ഉണരണം എന്നും പത്രസമ്മേളനത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments