Breaking News

*നവജാത ശിശുവിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് നല്‍കിയില്ല; കുഞ്ഞിന്റെ മൃതദേഹം കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി പിതാവ്*

റാഞ്ചി : നവജാത ശിശുവിൻ്റെ മൃതദേഹം
വീട്ടിലെത്തിക്കാൻ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് പിതാവ് കുഞ്ഞിന്റെ മൃതദേഹം കാർഡ്‌ബോർഡിൽ പെട്ടിയിലാക്കി കൊണ്ടുപോകേണ്ടി വന്നു. ജാർഗണ്ഡിലെ പശ്ചിമ സിങ്ഭൂം ജില്ലയിലെ ചക്രധർപൂർ സബ് ഡിവിഷണൽ ആശുപത്രിയിലാണ് സംഭവം.

ബംഗ്രാസായ് ഗ്രാമവാസിയായ രാമകൃഷ്ണ ഹെംബ്രോയുടെ ഭാര്യ റീത്തയെ പ്രസവത്തിനായി മാർച്ച് 5നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പ്രസവം നടന്നെങ്കിലും കുഞ്ഞ് ജനിച്ച ഉടൻ മരിച്ചു. മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ് സൗകര്യം ഒരുക്കണമെന്ന് ഹെംബ്രോ ആവശ്യപ്പെട്ടെങ്കിലും അധികൃതർ അത് നിരസിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം ഉടൻ മാറ്റണമെന്ന് വാർഡ് ബോയ്മ‌ാർ സമ്മർദ്ദം ചെലുത്തിയതോടെ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ട കാർഡ്ബോർഡ് പെട്ടിയിൽ കുഞ്ഞിനെ കിടത്തി ഹെംബ്രോ മടങ്ങുകയായിരുന്നു.

അതേസമയം, കുടുംബം ആംബുലൻസ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

സംഭവത്തിൽ ജാർഖണ്ഡ് സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments