*'സ്പിരിറ്റ് കളയുന്ന സമീപനം ഉണ്ടാകരുത്'; ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ കെ സി വേണുഗോപാൽ*
ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും അങ്ങനെ തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും കെ സി വേണുഗോപാൽ നിർദേശിച്ചു. ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ജയിക്കാൻ വേണ്ടിയുള്ളതാണ്. ജനങ്ങൾ യുഡിഎഫിനെ വിജയിപ്പിക്കാൻ തയ്യാറായി നിൽക്കുകയാണ്. അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരിൽനിന്നും ഉണ്ടാകാൻ പാടില്ല എന്നും എല്ലാ തലങ്ങളിലും ചർച്ച നടത്തിയാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക എന്നും കെ സി പറഞ്ഞു.
യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും കെ സി വേണുഗോപാൽ പ്രതീക്ഷ പങ്കുവെച്ചു. സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ വിജയസാധ്യത മാത്രമാണ് പരിഗണിക്കുക. എംപിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തീരുമാനം ആയില്ല എന്നും കെ സി വേണുഗോപാൽ പറഞ്ഞു. 'പുതുയുഗ യാത്ര' വലിയ ആവേശമായി മാറിയെന്നും കെ സി കൂട്ടിച്ചേർത്തു. സിപിഐഎമ്മുമായി പിണങ്ങിനിൽക്കുന ജി സുധാകരനുമായി തങ്ങൾ ചർച്ച നടത്തിയിട്ടില്ല എന്നും അദ്ദേഹം ഇപ്പോഴും സിപിഐഎമ്മിൽ ഉറച്ചുനിൽക്കുകയാണ് എന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments