Breaking News

*പ്രചാരണത്തിനിടെ തളർച്ച**വോട്ടഭ്യർഥന നിർത്തി എ.കെ ശശീന്ദ്രൻ*

കോഴിക്കോട് : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷീണം
മൂലം വോട്ടഭ്യർഥന നിർത്തി വെച്ച് എലത്തൂർ മണ്ഡലത്തി ലെ എൽ.ഡി.എഫ് സ്ഥാനാർഥി എ.കെ ശശീന്ദ്രൻ. ബുധനാഴ്ച‌ ഉച്ചക്ക് ഒന്നരയോടെ ചേളന്നൂർ ഒമ്പതേ ഒന്നിൽ പാറപ്പുറത്ത് നാഗാളി ക്ഷേത്രോൽസവത്തിനെത്തിയ ഭക്തജ നങ്ങളോട് വോട്ട് അഭ്യർഥിക്കവെയാണ് ശശീന്ദ്രന് തളർച്ച അനുഭവപ്പെട്ടത്. ഭക്ഷണത്തിന് ഇരുവരികളിലായി നിൽക്കുന്ന ജനങ്ങൾക്കരികിലെത്തി വോട്ട് ചോദിക്കവൈ ശാ രീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ സമീപത്തെ വീ ട്ടിലേക്ക് കൊണ്ടുപോയി കിടത്തി. അൽപ നേരത്തെ വി ശ്രമത്തിനു ശേഷം വാഹനത്തിൽ പുതിയങ്ങാടിയിലെ ഫ് ളാറ്റിലേക്ക് പോയി. തൊട്ടുടനെബിജെപി സ്ഥാനാർഥി ദേവദാസ് മാസ്റ്റർ, യു.ഡി.എഫ് സ്ഥാനാർഥി വിദ്യാ ബാലകൃഷ്‌ണനും ക്ഷേത്രത്തിലെത്തി വോട്ടഭ്യർഥന നടത്തി. വിശ്രമത്തിനു ശേഷം വൈകീട്ട് അഞ്ചു മണി യോടെ എ.കെ. ശശീന്ദ്രൻ മണഡലത്തിലെ തൻ്റെ പര്യടനം തുടർന്നു. എൺപത് വയസ്സുള്ള എ.കെ ശശീന്ദ്രൻ തെ രഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ സ്വന്തം പാർട്ടി
യിൽ നിന്നുൾപ്പെടെ ആക്ഷേപം ഉയർന്നിരുന്നു.

*ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്തെന്ന്; മന്ത്രി വി ശിവന്‍കുട്ടിക്കെതിരേ പരാതി*

തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ വി ശിവന്‍കുട്ടി ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്തെന്ന് ബിജെപിയുടെ പരാതി.നേമം മണ്ഡലത്തിലെ ബിജെപി ലീഗല്‍ ഇന്‍ ചാര്‍ജ് അഡ്വ. പ്രകാശ് ആര്‍ സിയാണ് മണ്ഡലം വരണാധികാരിക്കു പരാതിനല്‍കിയത്.

മന്ത്രിയുടെ ഔദ്യോഗിക െലറ്റര്‍പാഡില്‍ വോട്ടര്‍മാരുടെ പിന്തുണയും സഹായവും അഭ്യര്‍ഥിച്ചുള്ള കത്ത് മണ്ഡലത്തിലെ വീടുകളില്‍ വിതരണം ചെയ്തുവെന്നാണ് പരാതി.

എന്നാല്‍, പരാതിയില്‍ പറഞ്ഞിരിക്കുന്നതുപ്രകാരം സംസ്ഥാനത്തിന്റെ ചിഹ്നം പതിച്ച ഔദ്യോഗിക ലെറ്റര്‍ പാഡ് ഉപയോഗിച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി വരണാധികാരിക്കു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മാര്‍ച്ച് 15നാണ്. ഈമാസം ആറിനാണ് മണ്ഡലത്തിലെ പ്രധാന വ്യക്തികള്‍ക്ക് കത്തയച്ച് ഭാവിപ്രവര്‍ത്തനങ്ങള്‍ക്കു സഹായവും പിന്തുണയും അഭ്യര്‍ഥിച്ചതെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments