*കേരള ബിജെപിക്ക് തിരിച്ചടി, കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണനയിലല്ലന്ന് കേന്ദ്രസര്‍ക്കാര്‍*
ന്യൂഡല്‍ഹി : കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ. പാർലമെന്റില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രിയാണ് മറുപടി നല്‍കിയത്.
എയിംസിന് സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലും തീരുമാനമായില്ലെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തേ കേരളത്തിലെ എയിംസിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പല രീതിയിലുള്ള തർക്കങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ എയിംസ് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പലതവണ പറഞ്ഞിരുന്നു. ഇതിനിടെയാണ് എയിംസ് വരുമോ എന്ന കാര്യത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്ന രീതിയില്‍ കേന്ദ്രത്തില്‍ നിന്നും പ്രതികരണം വരുന്നത്.
അതേസമയം, കേരളത്തിന് എയിംസ് അനുവദിക്കാത്തത് ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. ഹർജിയില്‍ മറുപടി നല്‍കാൻ കേന്ദ്രസർക്കാർ വീണ്ടും സാവകാശം തേടിയിരിക്കുകയാണ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 22 എയിംസ് അനുവദിച്ചപ്പോള്‍ കേരളത്തെ മാത്രം ഒഴിവാക്കാൻ സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാൻ ഹൈക്കോടതി നേരത്തേ നിർദേശിച്ചിരുന്നു.
എന്നാല്‍, സാമ്പത്തിക വർഷാവസാനമായതിനാല്‍ ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് ആവശ്യമായ വിശദീകരണം ലഭിച്ചില്ലെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് പരിഗണിച്ച കോടതി മറുപടി സത്യവാംഗ്‌മൂലം സമർപ്പിക്കാൻ ഏപ്രില്‍ പത്ത് വരെ കേന്ദ്രത്തിന് സമയം അനുവദിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments