*എം. ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി*
തിരുവനന്തപുരം : എം. ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എക്സൈസ് കമ്മീഷണർ സ്ഥാനം ഐ എ എസ് കേഡർ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രിബ്യൂണൽ നിരീക്ഷിച്ചിരുന്നു.
സംസ്ഥാനത്തെ ഐഎഎസ് തസ്തികകളില്‍ മറ്റ് കേഡറില്‍ നിന്നുള്ളവരെ നിയമിക്കുന്നതിനെതിരെ ഐഎഎസ് അസോസിയേഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്.എക്സൈസ് കമ്മീഷണർ, ഐ എം ജി ഡയറക്ടർ സ്ഥാനങ്ങൾ ഐഎഎസ് ഉദ്യോസ്ഥര്‍ക്കായി മാത്രം നിജപ്പെടുത്തിയവയാണെന്നും ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചിരുന്നു. ഈ കാരണത്താലാണ് എം. ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റിയിരിക്കുന്നത്.
കേഡർ നിയമങ്ങൾ ലംഘിച്ചുള്ള നിയമനങ്ങൾ സർക്കാരിന്റെ അധികാരപരിധിക്ക് പുറത്താണെന്നും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടിയിരുന്നു.
ശബരിമലയിലെ ട്രാക്ടർ വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചിരുന്നത്.
എം.ആർ.അജിത് കുമാർ 1995 ബാച്ച് ഉദ്യോഗസ്ഥനാണ്. 2028 വരെയാണ് ഇദ്ദേഹത്തിനു സർവീസ് ഉള്ളത്. അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ തുടങ്ങിയ വിവാദങ്ങളിൽ അജിത് കുമാർ ഉൾപ്പെട്ടിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments