*ഐ എൻ എൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്നും സൗഹൃദ സംഗമവും പാളയം ഇമാം ശുഹൈബ് മൗലവി ഉദ്ഘാടനം ചെയ്തു*
തിരുവനന്തപുരം : ഐ എൻ എൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശ്രീചിത്ര ഹോമിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ഇഫ്താറിന് മുന്നോടിയായി നടന്ന സൗഹൃദ സംഗമം പാളയം ഇമാം ശുഹൈബ് മൗലവി ഉദ്ഘാടനം ചെയ്തു. കരമന പള്ളി ഇമാം ഹാഫിസ് നിഷാദ് റഷാദി, തിരുവനന്തപുരം സലഫി മസ്ജിദ് ഇമാം അമീൻ ബീമാപള്ളി, മുൻമന്ത്രി വി എസ് ശിവകുമാർ, ഡെപ്യൂട്ടി മേയർ ആശാനാഥ്, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ റഷീദ് തിരുമല, കോർപ്പറേഷൻ ചെയർമാൻമാരായ പാറ്റൂർ രാധാകൃഷ്ണൻ, സത്യവതി. കൗൺസിലർ ശ്രുതിമോൾ, ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറി വി ജെ ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ മണക്കാട് സുരേഷ്, ജി എസ് ബാബു, ഐഎൻഎൽ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം എം മാഹിൻ, എഴുത്തുകാരൻ അബു കുമാളി, മനുഷ്യാവകാശ പ്രവർത്തകൻ ഉബൈസ് സൈനുലബ്ദീൻ, യഹിയ കല്ലമ്പലം തുടങ്ങിയവർ പ്രസംഗിച്ചു. INL തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ: കബീർ പേട്ട, ട്രഷറർ സൈക്കോ അഷറഫ്, സെക്രട്ടറിമാരായ നാസമുദ്ദീൻ ബീമാപള്ളി, മാഹിൻ പരുത്തിക്കുഴി. തിരുവനന്തപുരം നിയോജകമണ്ഡലം പ്രസിഡണ്ട് കബീർ മാണിക്യവിളാകം, സെക്രട്ടറി അബ്ദുറഹ്മാൻ ബീമാപള്ളി, വിഴിഞ്ഞം നിയോജകമണ്ഡലം പ്രസിഡണ്ട് ഷംനാദ് , അരുവിക്കര മണ്ഡലം പ്രസിഡണ്ട് റാഫി പോങ്ങുമ്മൂട് തുടങ്ങിയ ജില്ല സംസ്ഥാന നേതാക്കൾ പങ്കെടുത്തു.
ഐഎൻഎൽ ജില്ലാ പ്രസിഡൻറ് എസ്എം ബഷീർ അധ്യക്ഷത വഹിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments