Breaking News

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ഉദുമ യൂണിറ്റ് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ബദിയടുക്ക അസ്സീസ്സി സ്‌നേഹാലയത്തിലെ അന്തേവാസികളോടൊപ്പം ആഘോഷിച്ചു

ഉദുമ : കെവിവിഎസ് വനിതാ വിംഗ് ഉദുമ യൂണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ ബദിയടുക്ക അസ്സീസ്സി സ്‌നേഹാലയത്തിലെ അന്തേവാസികളോടൊപ്പം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡണ്ടും ഉദുമ യൂണിറ്റ് പ്രസിഡണ്ടുമായ രതീദേവിയുടെ നേതൃത്ത്വത്തില്‍ നടത്തിയ ആഘോഷത്തില്‍ വത്സലാ ലോഹിദാക്ഷന്‍, സുനിത കെ, വിശാല, സുജാത രാഘവന്‍, ഗീത കണ്ണന്‍, ഭവാനി കണ്ണന്‍, കല്യാണി അപ്പക്കുഞ്ഞി, ഗീത ബാലകൃഷ്ണന്‍, ശ്രീകല, ഉഷ അശോകന്‍, ശൈജ വിജയന്‍, സുരേഷ് എന്നിവര്‍ സംബന്ധിച്ചു. സ്‌നേഹാലയത്തിലെ ഡയറക്ടര്‍ ബീന, മാനേജര്‍ ബിന്ദു സിസ്റ്റര്‍, മേരി സിസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സ്‌നേഹാലയത്തിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കി അന്തേവാസികളോടൊപ്പം ഒരു പകല്‍ കുശലങ്ങള്‍ പറഞ്ഞും കളിച്ചും ചിരിച്ചും ചിലവഴിച്ചു. സ്‌നേഹാലയം മാനേജര്‍ ബിന്ദു സിസ്റ്റര്‍ നന്ദി പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments