* പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ,* *ബങ്കറുകളിൽ പോലും ആളുകൾ മരിച്ചു വീഴുന്നു,* *അവരെല്ലാം മറച്ചുവെക്കുന്നു'* *ഇസ്റാഈലിൽ നിന്ന് രക്ഷപ്പെട്ട് മടങ്ങിയെത്തിയ* *ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപെടുത്തൽ*
പുറംലോകം അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥയെന്ന വെളിപെടുത്തലുമായി ഇന്ത്യൻ മാധ്യമപ്രവർത്തകൻ. ബങ്കറുകളിൽ പോലും ആളുകൾ മരിച്ചു വീഴുകയാണെന്നും അവിടെ അൽപം പോലും സുരക്ഷയുല്ലെന്നുമാണ് ഇന്ത്യൻ മാധ്യമപ്രവർത്തകൻ ബ്രജ് മോഹൻ സിങ് പറയുന്നത്.
ഇസ്റാഈൽ അധിനിവേശ പ്രദേശങ്ങളിൽ കടുത്ത വാർത്താ നിയന്ത്രണങ്ങളും സെൻസർഷിപ്പുമാണ് ഉള്ളതെന്ന് ഇയാൾ പറയുന്നു.
'പുറത്തറിയുന്നതല്ല, ഇസ്റാഈലിലെ സ്ഥിതി. ബങ്കറുകളിൽ പോലും മനുഷ്യർ മരിച്ചുവീഴുന്നു. മരണസംഖ്യയും നഷ്ടങ്ങളും സർക്കാർ മറച്ചുവെക്കുകയാണ്' ബ്രജ് മോഹൻ പറയുന്നു. 100 അടി ആഴമുള്ള ബങ്കറുകളിൽ പോലും ആളുകൾ മരിച്ചു വീഴുകയാണ്. മിസൈലുകൾ ഇന്ത്യക്കാരനെന്നോ ഇസ്റാഈലിയെന്നോ വേർതിരിക്കുന്നില്ല- ഇയാൾ പറയുന്നു.
ഫെബ്രുവരി 28 മുതൽ മാർച്ച് ആറ് വരെ ഇസ്റാഈലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ബ്രജ്മോഹൻ. കഴിഞ്ഞ ദിവസമാണ് ഇസ്റാഈലിൽ നിന്ന് രക്ഷപ്പെട്ട് ഇയാൾ ഇവിടെയെത്തുന്നത്. യുദ്ധസാഹചര്യത്തിൽ ഇസ്റാഈൽ സൈന്യത്തിന് വിരുദ്ധമായ വാർത്തകൾ പുറത്തുവിടുന്നത് അസാധ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments