Breaking News

*കൊച്ചിയിൽ വാഹനാപകടം;തിരൂര ങ്ങാടി കാച്ചടി സ്വദേശിനി മരണപ്പെട്ടു ; അപകടം മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങി മടങ്ങുന്നതിനിടെ..*


കൊച്ചി : മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സ‌ലൻസ് അവാർഡ് ജേതാവായ മകളോടൊപ്പം തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ കാച്ചടി സ്വദേശിനി സമീറ മരണപ്പെട്ടു. കാച്ചടി സ്വദേശി ആങ്ങട്ട് ശിഹാബിന്റെ ഭാര്യയാണ് സമീറ.

ഇന്നലെ വൈകുന്നേരം കൊച്ചി അരൂരിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ സമീറയെ എറണാകുളത്തെ ലേക്ഷോർ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്ക് പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

മകൾക്ക് ലഭിച്ച മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻസ് അവാർഡ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും സ്വീകരിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഈ ദാരുണ സംഭവം നടന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് പുറപ്പെട്ടു.

മയ്യത്ത് നിസ്കാരവും ഖബറടക്കവും ഇന്ന് രാത്രി തറാവീഹ് നിസ്ക്‌കാരത്തിന് ശേഷം (9:30 PM) കരുമ്പിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments