Breaking News

*മന്ത്രി ഗണേഷ് കുമാർ രാജിവെക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടശേഷം*

തിരുവനന്തപുരം : കെ.ബി ഗണേഷ് കുമാർ മന്ത്രിസ്ഥാനംരാജിവെക്കില്ല. 
ഭാര്യബിന്ദുമേനോനുമായുള്ള പ്രശ്നം മന്ത്രിസഭാ യോഗത്തിന് മുമ്പേ ഗണേഷ്ഒത്തുതീർപ്പാക്കിയിരുന്നു. ബിന്ദുവിനെ ഫോണിൽ വിളിച്ച ഗണേഷ്മാപ്പുപറഞ്ഞു. ഗണേഷിനെതിരെ പരാതി കൊടുക്കാൻ ഇല്ലെന്നും, വിവാദങ്ങൾ അവസാനിച്ചുവെന്നും ബിന്ദുവുംപ്രതികരിച്ചു.വാളകത്തെ വീട്ടിൽ വച്ച് ഗണേഷ് കുമാറിനെ മോശം സാഹചര്യത്തിൽ കണ്ടുവെന്നും, അതിന്‍റെ ചിത്രങ്ങൾ പകർത്തിയ ഫോൺ പിടിച്ചെടുക്കാൻ പേഴ്സണല്‍ സ്റ്റാഫിനെ ഗണേഷ് നിയോഗിച്ചു എന്നുമായിരുന്നു ബിന്ദു മേനോൻ ഇന്നലെ ഉന്നയിച്ച ആരോപണം. പൊലീസ് ഇടപെടൽ കാര്യക്ഷമമായിരുന്നില്ല എന്ന് ആരോപണം ഉണ്ടായിരുന്നു.രാജിയിലേക്ക് വരെ പോകാൻ കഴിയുന്ന തരത്തിൽ വ്യാപ്തിയുള്ള വിഷയം 24 മണിക്കൂർ കൊണ്ട് ഗണേഷ് കുമാർ ഒത്തുതീർപ്പാക്കി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ബിന്ദു മേനോനെ വിളിച്ചു ഗണേഷ് കുമാർ മാപ്പ് പറഞ്ഞു. പരാതിയുമായി എവിടെയും പോകില്ലെന്ന് തങ്ങൾക്കിടയിലെ പ്രശ്നം രണ്ടുപേരും ചേർന്ന് പറഞ്ഞു തീർക്കുമെന്ന് ആയിരുന്നു ബിന്ദു അതിന് ശേഷം പ്രതികരിച്ചത്. ഇതോടെ കേസുംമറ്റുനൂലാമാലകളും ഗണേഷിന് എതിരെ ഉണ്ടാകില്ലെന്ന് ഉറപ്പായി. ബിന്ദു എടുത്ത ചിത്രങ്ങള്‍ പുറത്ത് വരില്ലെന്ന് ഗണേഷ് സിപിഎംനേതൃത്വത്തിനും ഉറപ്പ് നല്‍കി. പരാതി കിട്ടി കേസെടുത്താല്‍ ഗണേഷിനെതിരെ കടുത്ത നടപടി വേണമെന്ന് നിലപാടിലായിരിന്നു ഘടകകക്ഷികള്‍. എന്നാല്‍ഒത്തുതീർപ്പാക്കാൻ കഴിയുന്ന വിഷയമല്ല ഗണേഷ് കുമാറിന്‍റേതെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു.മന്ത്രിസഭയിൽ ഇരിക്കാൻ ഗണേഷ് കുമാറിന്അർഹതയില്ലെന്ന് കെ.മുളീധരനും പ്രതികരിച്ചു. പെണ്ണിനോടുംപൊന്നിനോടും താല്പര്യമുള്ള ആളാണ് ഗണേഷനെന്ന്  എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments