ലഹരിക്കടത്ത് കേസുകളിലെ സ്ഥിരം കുറ്റവാളി PIT NDPS നിയമപ്രകാരം കരുതൽ തടങ്കലിൽ.
കാസർഗോഡ് : ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും എറണാകുളത്തുമായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ തടങ്കൽ നിയമപ്രകാരം (PIT NDPS) അറസ്റ്റ് ചെയ്തു. ചെറുവത്തൂർ വില്ലേജിൽ കടങ്കോട് വലിയ പീടികയിൽ വീട്ടിൽ അബ്ദുൽ നാസർ എം.എയുടെ മകൻ മുഹമ്മദ് നവാസ് വി.പി (34) നെയാണ് ചന്തേര പോലീസ് പിടികൂടിയത്.
ലഹരിമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണമാണ് നടപടി. വെള്ളിയാഴ്ച രാവിലെ 09.30-ഓടെ ചന്തേര സബ് ഇൻസ്‌പെക്ടർമാരായ ജിയോ സദാനന്ദൻ എസ്.വി, അജ്മൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ നിലവിലുള്ള പ്രധാന കേസുകൾ ഇവയാണ്:
* **ചന്തേര പി.എസ്:** ക്രൈം നമ്പർ 850/25 (U/s 22(b) NDPS Act)
* **നീലേശ്വരം പി.എസ്:** ക്രൈം നമ്പർ 553/25 (U/s 27(b) NDPS Act)
* **എറണാകുളം ടൗൺ പി.എസ്:** ക്രൈം നമ്പർ 664/23 (U/s 22(c) NDPS Act)
* **എറണാകുളം സെൻട്രൽ പി.എസ്:** ക്രൈം നമ്പർ 1012/23 (U/s 22(a) NDPS Act)
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷൈജു, നരേന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത് കെ.ആർ, ശരണ്യ കെ.ടി എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും കർശന നടപടികൾ തുടരും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments