ഛത്തീസ്ഗഡിലെ വേദാന്ത പവർ പ്ലാൻ്റിൽ ബോയിലർ പൊട്ടിത്തെറിച്ച് 14 പേർ മരിച്ചു.
ഛത്തീസ്ഗഡിലെ വേദാന്ത പവർ പ്ലാൻ്റിൽ ബോയിലർ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു, 40 ഓളം തൊഴിലാളികൾക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച (എ.14) ഉച്ചയ്ക്ക് രണ്ടരയോടെ തൊഴിലാളികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു അപകടം.
സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ നിന്ന് 230 കിലോമീറ്റർ അകലെയുള്ള സിങ്തരായ് ഗ്രാമത്തിലാണ് ദാരുണ സംഭവം.
തൊഴിലാളികളുടെ മേൽ 600 ഡിഗ്രി താപനിലയിൽ നീരാവി പരത്തുന്ന ബോയിലർ ട്യൂബിലോ ഉയർന്ന മർദ്ദത്തിലുള്ള ആവി ട്യൂബിലോ ഉള്ള ചോർച്ച മൂലമാണ് മരണങ്ങളും പരിക്കുകളും സംഭവിച്ചതെന്ന് പ്രാഥമികമായി സംശയിക്കുന്നു.
മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പ്രഖ്യാപിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments