കുമ്പളയിൽ മാരക മയക്കുമരുന്നുമായി മംഗലാപുരം സ്വദേശി പിടിയിൽ;19.340 ഗ്രാം MDMA പിടിച്ചെടുത്തു.
കുമ്പള : കാസറഗോഡ് ജില്ലയിലെ കുമ്പളയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മാരക മയക്കുമരുന്നായ MDMA-യുമായി യുവാവ് പിടിയിലായി. മംഗലാപുരം ഉള്ളാൾ പെർമന്നൂർ സ്വദേശി *സയ്യിദ് അഫ്രിദി (28)* ആണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെ 12.10-ഓടെ ഷിറിയ മുട്ടത്തെ നാഷണൽ ഹൈവേ 66-ന് സമീപം വെച്ചാണ് ഇയാൾ പോലീസ് പിടിയിലായത്. കുമ്പള സബ് ഇൻസ്‌പെക്ടർ സനീത് സിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മറ്റൊരു കേസിലെ പ്രതികളെ തിരയുന്നതിനിടയിലാണ് മുട്ടം സർവീസ് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന അഫ്രിദിയെ കണ്ടത്. പോലീസ് വാഹനത്തിന്റെ വെളിച്ചം കണ്ടതും സ്കൂട്ടറിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച ഇയാളെ പോലീസ് സംഘം തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ലതർ പൗച്ചിനുള്ളിൽ നിന്ന് *19.340 ഗ്രാം MDMA* കണ്ടെടുത്തത്. വില്പനയ്ക്കായി എത്തിച്ചതാണ് ഈ മയക്കുമരുന്നെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
പരിശോധനയിൽ പ്രതിയിൽ നിന്ന് 19.340 ഗ്രാം MDMA , ഇത് കടത്താൻ ഉപയോഗിച്ച KA 19 HU 7786 നമ്പറിലുള്ള സ്കൂട്ടിയും പിടിച്ചെടുത്തു. ഇതിന് പുറമെ പ്രതിയുടെ പക്കൽ നിന്നും ഒരു ഐഫോൺ, ഒരു റെഡ്മി ഫോൺ എന്നിവയുൾപ്പെടെ രണ്ട് മൊബൈൽ ഫോണുകളും 400 രൂപയും പോലീസ് കണ്ടുകെട്ടി.
കുമ്പള പോലീസ് സ്റ്റേഷൻ എ.എസ്.ഐ അതുൽ രാം, സി.പി.ഒമാരായ സജീഷ്, മഹേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിക്കെതിരെ NDPS ആക്ട് 8(c), 22(c) വകുപ്പുകൾ പ്രകാരം ക്രൈം നമ്പർ 229/2026 ആയി കേസ് രജിസ്റ്റർ ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments