Breaking News

മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ടോറസ് ലോറിക്ക് തീപിടിച്ചു.

ചെർക്കള: നഷണൽ ഹൈവേ പ്രവർത്തിയിൽ ഏർപ്പെട്ടുകൊണ്ടിരുന്ന ബിജോയി എന്നവരുടെ ഉടമസ്ഥതയിലുള്ള മേഘകൺസ്ട്രക്ഷൻ്റെ ടോറസ് ലോറിക്ക് രാത്രി 12 മണിയോട് കൂടി എഞ്ചിൻ്റെ ഭാഗത്ത് നിന്നും തീ കണ്ടത്. പെട്ടെന്ന്  ഡ്രൈവർ സതീശൻ പുറത്തേയ്ക്ക് ചാടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ജീവനകാർ കാസർഗോഡ് അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയും, ഗ്രേഡ് മെക്കാനിക്ക് സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ഇ . പ്രസീദിൻ്റെ തേതൃത്വത്തിൽ . ഫയർ & റെസ്ക്യൂ ഓഫീസർമാരായ ജെ.എ. അബയ്സെൻ , അരുണ പി നായർ എന്നിവർ എത്തി തീയണക്കുകയായിരുന്നു. ലോറിയുടെ എഞ്ചിനും ക്യാബിനും പൂർണ്ണമായും കത്തിയമർന്നു. മധൂർ ക്ഷേത്രത്തിൽ വെടിക്കെട്ടിനോടനുബന്ധിച്ച് ഒരു യൂണിറ്റ് വാഹനവും ജീവനക്കാരും അവിടെയും, അതേ സമയത്തു തന്നെ ഉളിയത്തടുക്കയിൽ മരം വീണ് ഗതാഗത തടസം വന്നതിനാൽ ഒരു യൂണിറ്റ് വാഹനവും ജീവനക്കാരും അങ്ങോട്ട് പോയതിനാലും മൂന്ന് ജീവനക്കാരെയും വച്ച് കൊണ്ടാണ് തീയണക്കാൻ കഴിഞ്ഞതും, സേനയുടെ അവസരോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞതും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments