*മുണ്ടക്കൈ-ചൂരൽമല**ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നൽകിയ വീടുകളിലെ കയറിത്താമസം ഏപ്രിൽ 27ന് നടക്കും.*
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നൽകിയ വീടുകളിൽ ഉടമസ്ഥർ കയറിത്താമസിക്കുന്ന ഏപ്രിൽ 25 മുതൽ 30 വരെയുള്ള തിയ്യതികളിൽ ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് തൃക്കൈപ്പറ്റയിലെ പദ്ധതിപ്രദേശത്തേക്ക് പൊതുജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് പുനരധിവാസ പദ്ധതിക്കായി രൂപീകരിച്ച ഉപസമിതി അംഗവും മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറിയുമായ ടി മുഹമ്മദ് അറിയിച്ചു.
വിദ്യാർത്ഥികളുടെ പരീക്ഷകൾ, പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങളാൽ കേറിത്താമസിക്കാൻ ഈ സമയമാണ് അതിജീവിതർ തെരഞ്ഞെടുത്തത്. അവരുടെ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചടങ്ങിൻ്റെ സ്വകാര്യത പ്രധാനപ്പെട്ടത്. കേറിത്താമസിക്കൽ ചടങ്ങുകൾ നടക്കുന്ന സമയം അനിയന്ത്രിതമായുണ്ടായേക്കാവുന്ന ജനത്തിരക്ക് പരിപാടിയുടെ മാറ്റിനെ ദോഷകരമായി ബാധിക്കും. അതിനാൽ പ്രവർത്തകരും പൊതുജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നൽകിയ വീടുകളിലെ കയറിത്താമസം ഏപ്രിൽ 27ന് നടക്കും. ഫെബ്രുവരി 28ന് ആദ്യ ഘട്ടമായി നൽകിയ 51 വീടുകളുടെ താക്കോൽ കൈമാറിയിരുന്നെങ്കിലും താമസം ആരംഭിച്ചിരുന്നില്ല. വിപുലമായ ചടങ്ങുകളോടെ 51 കുടുംബങ്ങളും ഒരുമിച്ച് വീടുകളിൽ കയറിത്താമസിക്കാനാണ് തീരുമാനം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments