Breaking News

ദേശീയപാത 66:പെരിയ- ചാലിങ്കാൽ ടോൾഗേറ്റ് നിർമ്മാണം അന്തിമഘട്ടത്തിൽ.ഈ വർഷം പകുതിയോടെ പ്രവർത്തനമാരംഭിച്ചേക്കുമെന്ന് സൂചന.

കാഞ്ഞങ്ങാട് : ദേശീയപാത 66ൽ പെരിയ-ചാലിങ്കാലിൽ  നിർമ്മിക്കുന്ന ടോൾഗേറ്റിന്റെ നിർമ്മാണം പുരോഗമിക്കുന്നു.ഈ വർഷം പകുതിയോടെ തന്നെ നിർമ്മാണം പൂർത്തിയാക്കി ടോൾ പിരിവ് ആരംഭിക്കാനാണ് ശ്രമങ്ങൾ നടന്നുവരുന്നത്.

 കുമ്പള ആരിക്കാടിയിൽ താൽക്കാലികമായി ഉണ്ടാക്കിയ ട്രോൾ ഗേറ്റ് ജനകീയ പ്രതിരോധം മൂലം നടക്കാതെ പോയിരുന്നു. പ്രതിഷേധത്തെ തുടർന്ന് കേന്ദ്രസർക്കാർ ആരിക്കാടി ടോൾഗേറ്റ് റദ്ദാക്കുകയും ചെയ്തു. തലപ്പാടി കഴിഞ്ഞാൽ 22 കിലോമീറ്റർ മറ്റൊരു ട്രോൾ ഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ആക്ഷൻ കമ്മിറ്റിയുടെ ശക്തമായ സമര പോരാട്ടങ്ങൾക്കൊ ടുവിലാണ് ടോൾഗേറ്റ് കേന്ദ്ര ദേശീയപാത അതോറിറ്റി പിൻവലിച്ചത്.കുറഞ്ഞ സമയം പ്രവർത്തിച്ച ആരിക്കാടി ടോൾഗേറ്റിൽ നിന്ന് ദേശീയപാത അതോറിറ്റി കോടിക്കണക്കിന് രൂപയാണ് സ്വരൂപിച്ചത്. സ്വരൂപിച്ചെടുത്ത കണക്ക് കണ്ട് നാട്ടുകാർ തന്നെ ഞെട്ടിപ്പോയിരുന്നു.

 ആരിക്കാടി ടോൾഗേറ്റ് അടച്ചുപൂട്ടിയതോടെയാണ് ജില്ലയിലെ ദേശീയപാത 66ലെ പെരിയ-മാവുങ്കാൽ റൂട്ടിൽ ചാലിങ്കാലിൽ ടോൾഗേറ്റ് നിർമ്മാണം വേഗത കൂട്ടി ആരംഭിച്ചത്.ഇതിന്റെ നിർമ്മാണമാണ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. പ്രസ്തുത റൂട്ടിൽ വിവിധ ഭാഗങ്ങളിൽ അടിപ്പാത സമരം മൂലം ദേശീയപാത നിർമ്മാണവും അനിശ്ചിതത്വത്തിലാണ്.പലയിടത്തും അടിപ്പാതകൾക്കായി നാട്ടുകാർ സമരമുഖത്താണ്. പ്രശ്നപരിഹാരങ്ങൾക്ക് നടപടിയില്ലാത്തതാണ് നിർമ്മാണം വൈകുന്നതിന് കാരണവും.

ഫോട്ടോ:ദേശീയപാത 66ൽ നിർമ്മാണം പുരോഗമിക്കുന്ന പെരിയ-ചാലിങ്കാൽ ടോൾഗേറ്റ് നിർമ്മാണം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments