Breaking News

അറിയിപ്പ്

ചെർക്കള : നാഷണൽ ഹൈവേ 66-ൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി തെക്കിൽ, ബേവിഞ്ച ഭാഗങ്ങളിൽ റോഡിൽ കുഴിയെടുത്ത് വർക്ക് നടക്കുന്നതിനാൽ 11.04.2026 തീയതി രാവിലെ 8 മണി മുതൽ രണ്ടാഴ്ചത്തേക്ക് അത് വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു. 11.04.2026 രാവിലെ 8 മണി മുതൽ താഴെ പറയുന്ന ട്രാഫിക് ക്രമീകരണം നിലവിൽ വരുന്നതാണ്.

കണ്ണൂർ ഭാഗത്ത് നിന്ന് കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്തിൽ നിന്നും KSTP റോഡ് വഴിയും, പെരിയ പൊയ്‌നാച്ചി  ഭാഗത്തു നിന്നും  കാസറഗോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചട്ടഞ്ചാൽ മേൽപ്പാലത്തിലേക്ക് പ്രവേശിക്കാതെ,സർവീസ് റോഡിൽ പ്രവേശിച്ച് ചട്ടഞ്ചാൽ – പരവനടുക്കം  ദേളി റോഡ് വഴി കെ.എസ്.ടി.പി റോഡിൽ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്.

മംഗലാപുരം ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാസർഗോഡ് അടുക്കത്ത്ബയൽ സമീപത്തു നിന്നും സർവീസ് റോഡിൽ പ്രവേശിച്ച് പഴയ പ്രസ് ക്ലബ് ജംഗ്ഷനിൽ നിന്ന് കെ.എസ്.ടി.പി റോഡ് വഴി കണ്ണൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.

പൊതുജനങ്ങൾ മുകളിൽ പറഞ്ഞ ട്രാഫിക് ക്രമീകരണങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കാസറഗോഡ് ജില്ലാ പോലീസ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments