യുഡിഎഫ് സ്ഥാനാർത്ഥി എ കെ എം അഷ്റഫ് മൊഗ്രാലിൽ സംഘടിപ്പിച്ച പ്രഭാത സവാരിയിൽ വൻ ജനപങ്കാളിത്തം: യുഡിഎഫ് പ്രവർത്തകർ ആവേശത്തിൽ.
മൊഗ്രാൽ :.വികസന നായകൻ,സമര പോരാളി മഞ്ചേശ്വരത്തുകാരുടെ സ്വന്തം എ കെ എം അഷ്റഫ് എംഎൽഎ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൊഗ്രാലിൽ സംഘടിപ്പിച്ച പ്രഭാത സവാരിയിൽ വൻ ജന പങ്കാളിത്തം. നൂറുകണക്കിനാ ളുകൾ പങ്കെടുത്ത പ്രഭാത സവാരി യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകരുന്നതായി.
പ്രഭാത സവാരിയിൽ എ കെ എം അഷറഫിനോടൊപ്പം ടീഷർട്ട് ധരിച്ച് മൊഗ്രാൽ ഗ്രീൻ സ്റ്റാർ പ്രവർത്തകരും, യൂത്ത് ലീഗ് പ്രവർത്തകരും അണിനിരന്നു.ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗോൾഡൻ അബ്ദുറഹ്മാൻ, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഹാജി, മുസ്ലിംലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബി എൻ മുഹമ്മദലി, നേതാക്കളായ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, ടി എം ഷുഹൈബ്, എംജിഎ റഹ്മാൻ, കെ കെ സക്കീർ ഖത്തർ,മഖ്ദൂം മൊഗ്രാൽ, കോൺഗ്രസ് നേതാക്കളായ ടി എ കുഞ്ഞഹമ്മദ്, നാസർ മൊഗ്രാൽ, റിയാസ് കരീം തുടങ്ങിയവരും പ്രഭാത സവാരിക്ക് നേതൃത്വം നൽകി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments