Breaking News

ഹോട്ടലുടമകൾ ധർണ്ണ നടത്തി.

തിരൂർ : വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതിനാൽ വൻ പ്രതിസന്ധിനേരിടുന്ന ഹോട്ടൽ മേഖലയെ
രക്ഷിക്കണമെന്നാവശ്യപ്പെട്ട്  കേരള ഹോട്ടൽ ആൻ്റെ് റസ്റ്റാറൻ്റെ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഗ്യാസ് ഏജൻസിക്ക് മുമ്പിൽ ധർണ്ണ നടത്തി.
ധർണ്ണ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി. അബ്ദുൽ റഹ്‌മാൻ ഉത്‌ഘാടനം ചെയ്തു.
പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ നടപ്പാക്കാത്ത വാർത്തകൾ   നൽകുന്ന അപഹാസ്യത അവസാനിപ്പിച്ച് അർഹരായ ഉപഭോക്താക്കൾക്ക് ഗ്യാസ് നൽകാൻ അധികൃതർ തയ്യാറാകണമെന്നും,
അന്യായമായ വർധിപ്പിച്ച വില കമ്പനികൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡൻ്റ് സബ്ക്ക അമീർ അധ്യക്ഷത വഹിച്ചു. മണി സംഗം,നിസാർ ഈസ്റ്റേൺ,റോയൽ നവാസ്,ഷീബ നന്ദകുമാർ,വറെറ്റി ഇസ്മായിൽ,, ശിവദാസ് വെട്ടം പ്രസംഗിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments