*ജനവാസ മേഖലയിലെ കിണറ്റിൽ പുലിയും കാട്ടു പൂച്ചയും ചത്തനിലയിൽ*
മുക്കം : കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ആനക്കല്ലുംപാറയിൽ പുലിയും കാട്ടു പൂച്ചയെയും കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. ഇവിടെയെത്തിയ യാത്രക്കാർ രൂക്ഷമായ ദുർഗ ഗന്ധമുണ്ടായതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് പുലിയേയും കാട്ടു പൂച്ചയേയും ചത്ത നിലയിൽ കണ്ടെത്തിയത്.
വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയാണന്ന് സ്ഥിരീകരണം നടത്തി തുടർനടപടികളിലേക്ക് കടന്നു.
ആർജെഡി നേതാക്കൾ സ്ഥലം സന്ദർശിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ, ആർജെഡി നേതാക്കളായ വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ, ജോളി പൈക്കാട്ട് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ വനംവകുപ്പ് അടിയന്തിര ഇടപെടൽ നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments