*ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞുവീണ് ദുരന്തം: മരിച്ചവരിൽ രണ്ട് മലയാളി കുടുംബശ്രീ പ്രവർത്തകരും*
ബെംഗളൂരു : കർണാടക തലസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ വിനോദയാത്രയ്ക്ക് പോയ എറണാകുളം സ്വദേശികളായ രണ്ട് കുടുംബശ്രീ പ്രവർത്തകരും ഉൾപ്പെടുന്നു. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് മലയാളികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ദുരന്തം വിനോദയാത്രയ്ക്കിടെ
എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ 52 അംഗ കുടുംബശ്രീ സംഘമാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിൽ നിന്ന് രക്ഷതേടി ആശുപത്രി മതിലിനോട് ചേർന്നുള്ള താൽക്കാലിക ഷെഡിന് താഴെ നിൽക്കുകയായിരുന്നു ഇവർ. ഈ സമയത്താണ് ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതിൽ തകർന്ന് ഇവരുടെ മേലേക്ക് വീണത്.
മഴയെടുത്തത് ഏഴ് ജീവനുകൾ
മലയാളികൾക്ക് പുറമെ മൂന്ന് കുട്ടികളടക്കം മറ്റ് അഞ്ച് പേർ കൂടി അപകടത്തിൽ മരിച്ചു. ബസ് സ്റ്റാൻഡിനും മാർക്കറ്റിനും സമീപമുള്ള തിരക്കേറിയ ഭാഗത്താണ് മതിൽ തകർന്നുവീണത്. വഴിയോര കച്ചവടക്കാരും ബസ് കാത്തുനിന്ന യാത്രക്കാരുമാണ് മരിച്ച മറ്റുള്ളവർ. നിമിഷങ്ങൾക്കുള്ളിൽ പെയ്തിറങ്ങിയ അതിശക്തമായ മഴയിൽ മതിലിന്റെ അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയതാണ് തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിനോദയാത്ര സംഘത്തിലെ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റിട്ടുണ്ട്. മൂവാറ്റുപുഴയിലെ അമൃതം പൊടി നിർമ്മിക്കുന്ന യൂണിറ്റിലെ 56 പേരുടെ സംഘമാണ് വിനോദയാത്ര പോയത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments