*കേരളത്തിലെ ചുട്ടുപൊള്ളുന്ന ചൂടിന് ശമനമുണ്ടായേക്കും: വേനൽമഴ ഏപ്രിൽ അവസാനത്തോടെ എത്തിയേക്കും*
കേരളത്തിൽ തുടരുന്ന കഠിനമായ ഉഷ്ണ്‌ണതരംഗത്തിന് അല്പം ശമനമുണ്ടാകുമെന്ന ആശ്വാസവാർത്തയുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ട് തുടരുകയാണ്.
പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും, കഴിഞ്ഞ ദിവസം ഇത് 40.1 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിലായി രൂപപ്പെട്ട എതിർ ചക്രവാതം കാരണമാണ് രാത്രികാലങ്ങളിൽ പോലും അന്തരീക്ഷം തണുക്കാത്ത അവസ്ഥയും മഴമേഘങ്ങളുടെ അഭാവവും ഉണ്ടായത്.
എന്നാൽ, ഈ പ്രതിചക്രവാതം ഇന്ന് ദുർബലമാകുന്നതോടെ അന്തരീക്ഷം തണുക്കാനും ഉച്ചയ്ക്ക് ശേഷം വേനൽമഴ ലഭിക്കാനും സാധ്യതയുണ്ട്. ഏപ്രിൽ അവസാന വാരത്തോടെ സംസ്ഥാനത്ത് മഴ ശക്തമാകുന്നതോടെ ചൂടിന് ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments