*'പ്രൊജക്റ്റ് സുലൈമാനി', താഹിറിന്റെ ഇടപെടൽ ഫലം കണ്ടു; കോഴിക്കോട് ബീച്ചിൽ ഇനി വേസ്റ്റ് അലക്ഷ്യമായി നിക്ഷേപിച്ചാൽ കനത്ത പിഴ*
കോഴിക്കോട് : കോഴിക്കോട് ബീച്ചിലെ മാലിന്യ പ്രശ്നം നിയന്ത്രിക്കാൻ കർശന നടപടികളുമായി കോർപ്പറേഷൻ രംഗത്ത്. ഇനി ബീച്ചിൽ ആലക്ഷ്യമായി മാലിന്യം തള്ളുന്നവർക്ക് ₹1000 മുതൽ ₹5000 വരെ പിഴ ഈടാക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ബീച്ചിലെ ഫുഡ്സ്ട്രീറ്റിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ പരിസരത്തു വൃത്തിഹീനമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞാഴ്ച എം.ബി.എ വിദ്യാർത്ഥിയായ താഹിർ എന്നൊരു ചെറുപ്പക്കാരൻ കോഴിക്കോട് ബീച്ചിലെത്തി. എന്നാൽ ബീച്ചിലെ കാഴ്ചകൾ താഹിറിൻ്റെ മനസ് മടുപ്പിച്ചു. എങ്ങും ഫുഡ് വേസ്റ്റ് നിറഞ്ഞിരിക്കുന്നു. ആളുകൾക്ക് സുര്യാസ്തമയവും കണ്ട് കടൽക്കാറ്റേറ്റ് സുഖമായി ഇരിക്കാനുണ്ടാക്കിയ പടികളിൽ പോലും വേസ്റ്റ് നിറഞ്ഞിരി ക്കുകയാണ്. പാതി കഴിച്ചു വെച്ച ഭക്ഷണവും ഉപേക്ഷിച്ചാണ് ആളുകൾ മടങ്ങുന്നത്. വേസ്റ്റ് ബിന്നിൽ ആരും വേസ്റ്റ് ഇടുന്നേയില്ല. പല വേസ്റ്റ് ബിന്നും കാലിയാണ്. പ്രായമായ ആളുകൾ പോലും ഇരിക്കാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്നു. ഇതിനൊരു പരിഹാരം കണ്ടേ മതിയാകൂ എന്ന് താഹിർ ഉറപ്പിച്ചു.
ബീച്ചിലെ വേസ്റ്റിനെ കുറിച്ച് താഹിർ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിട്ടു. മാലിന്യപ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്ന ഒരു ചോദ്യവും ഉന്നയിച്ചു. 21 മണിക്കൂർ കൊണ്ട് പോസ്റ്റ് രണ്ടര മില്യൺ ആളുകൾ കണ്ടു. താഹിറിൻ്റെ ചോദ്യങ്ങൾക്ക് അവർ ഉത്തരങ്ങളും നിരത്തി.
സിവിക് സെൻസ് എന്ന പാഠഭാഗം കുട്ടികളെ പഠിപ്പിക്കുക, ഫുഡ് വേസ്റ്റ് വേസ്റ്റ്ബിന്നിൽ നിക്ഷേപിക്കാൻ സാധനം വാങ്ങുന്നവരോട് കച്ചവടക്കാർ കർശനമായി പറയുക, ഫുഡ് വേസ്റ്റ് കടൽ തീരങ്ങളിലേക്ക് അലക്ഷ്യമായി വലിച്ചെറിയുന്നവരെ കൈയോടെ കണ്ടെത്തി പിഴ ചുമത്താനായി റോമിങ് ഓഫിസറെ നിയമിക്കുക ഇതൊക്കെയായിരുന്നു ആളുകളുടെ ഭാഗത്ത് നിന്ന് കിട്ടിയ നിർദേശങ്ങൾ. മാത്രമല്ല, ബീച്ച് ശുചീകരണത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് മുൺലിറ്റ് ഫൗണ്ടേഷൻ ഒപ്പം കൂടി. ബീച്ചിലെ വേസ്റ്റ് പ്രശ്‌നത്തെ കുറിച്ചും അത് എങ്ങനെ പരിഹരിക്കാമെന്നും കാണിച്ച് താഹിർ കോഴിക്കോട് കോർപറേഷനിൽ ഒരു പരാതി രജിസ്റ്റർ ചെയ്തു. 'എന്റെ വേസ്റ്റ് എൻ്റെ ഉത്തരവാദിത്തം' എന്ന രീതിയിലേക്ക് ആളുകളിൽ അവബോധമുണ്ടാ ക്കുകയായിരുന്നു ലക്ഷ്യം. ഫുഡ്‌സ്ട്രീറ്റിലെ കടകളുടെ മുന്നിൽ വെച്ച് വേസ്റ്റ് ബിന്നിൻ്റെ ലേഔട്ട് പരിഷ്‌കരിക്കണമെന്നും ഭക്ഷണം വാങ്ങിപ്പോകുന്ന ആളുകൾ തിക്കിത്തിരക്കി വന്ന് ഈ ബിന്നുകളിൽ വേസ്റ്റ് ഇടില്ലെന്നും താഹിർ അധികൃതരെ ബോധ്യപ്പെടുത്തി. തുടർന്ന് മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിൽ നിന്ന് ബോധവത്കരിക്കാൻ അവയർ നെസ് ബോർഡ് സ്ഥാപിക്കും, വേസ്റ്റ് കൃത്യമായി വേസ്റ്റ്ബിന്നിൽ ഇടുന്ന കുടുംബത്തെ അനുമോദിക്കും, റോമിങ് ഓഫിസറെ സ്ഥാപിക്കും എന്നിവ കോർപറേഷൻ സെക്രട്ടറി എൻ.കെ. ഹരീഷ് ഉറപ്പു നൽകി.
അങ്ങനെയാണ് 'പ്രോജക്ട് സുലൈമാനി' എന്ന പേരിൽ ഒരു വലിയ യജ്ഞത്തിന് തുടക്കം കുറിച്ചത്. ശനിയാഴ്ച അഞ്ചു മണിയോടെയായിരുന്നു തുടക്കം. അന്ന് വൈകീട്ട് എത്തിയ ആളുകൾ ബീച്ചിൽ അണി നിരന്നു. വലിപ്പച്ചെറുപ്പമില്ലാതെ അവർ ബീച്ചിലെ മണൽത്തരികളിലെ ചെറിയ പ്ലാസ്റ്റിക് കവറുകളും സ്പൂണുകളും പെറുക്കിയെടുത്തു. I O code ആപ്പ്, ഗ്രീൻ വോർമ്സ്, പുക റെസ്റ്റോറന്റ്, എൻലേൺ, കാഫിറ്റ്, എയ്മർ ബിസനസ് സ്കൂൾ, കാഫിറ്റ് പ്രീമിയർ ലീഗ്, ടോക്കി ഫോൺ ഒപ്പം ചേർന്നു. മൂൺലിറ്റ് ഫൗണ്ടേഷൻ സ്ഥാപകൻ ഹാഫിസ് മുതുവല്ലൂർ, പ്രസിഡന്റ് മുബശ്ശിർ വയനാട് നേതൃത്വം നൽകി. ഇതോടെ തീർന്നില്ല, ആഴ്ചയിൽ ഒരു ദിവസം ബീച്ച് ശുചീകരിക്കാനുറപ്പിച്ചാണ് ഇവരെല്ലാം മടങ്ങിയത്. അടുത്ത ശനിയാഴ്ചയും ശുചീകരണ പ്രവർത്തികൾ നടത്തും.
ജനങ്ങളിൽ അവബോധം വർധിപ്പിക്കുന്നതിനായി വിവിധ നടപടികളും ആരംഭിക്കുന്നുണ്ട്. മാലിന്യം കൃത്യമായി വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നവരെ ആദരിക്കുന്ന പദ്ധതികളും, ബീച്ചിൽ സ്ഥിരമായി അവയർനെസ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കാൻ തീരുമാനമായതായി കോർപ്പറേഷൻ സെക്രട്ടറി എൻ. കെ. ഹരീഷ് അറിയിച്ചു.
ഇതോടൊപ്പം, ബീച്ചിൽ മുമ്പ് രൂക്ഷമായിരുന്ന ശുചിത്വ പ്രശ്നങ്ങളും, പ്രത്യേകിച്ച് എലി ശല്യവും, ഇപ്പോൾ താരതമ്യേന കുറയുന്നുണ്ടെന്നാണ് വിലയിരുത്തൽ.
അവർനെസ്സിന്റെ ഭാഗമായി ജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി https://forms.gle/KPMVEeH9JA9YzkbTA എന്ന ലിങ്ക് വഴി സർവേ നടത്താനും തീരുമാനിച്ചിട്ടുണ്ട്. പൊതു ജനങ്ങൾക്ക് അഭിപ്രായങ്ങൾ മുകളിൽ കൊടുത്ത ഗൂഗിൾ ഫോം ലിങ്ക് വഴി അറിയിക്കാം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments