*ജ്വല്ലറിയിൽ എത്തിയത് വാങ്ങാനെന്ന വ്യാജേന; വളകളുമായി പുറത്തേക്ക് ഓടി, കാത്തുനിന്ന ബൈക്കിൽ രക്ഷപെടൽ; അന്വേഷണം..!*
സ്വർണ്ണാഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാവ് രണ്ടു ലക്ഷത്തിലധികം രൂപ വിലവരുന്ന വളകളുമായി ഇറങ്ങി ഓടി. കൊണ്ടോട്ടി പുളിക്കൽ അങ്ങാടിയിലെ കനകമഹൽ ജ്വല്ലറിയിലാണ് നാടിനെ നടുക്കിയ ഈ സിനിമാ മോഡൽ കവർച്ച നടന്നത്.
ഉച്ചസമയത്ത് ഉപഭോക്താവെന്ന നിലയിൽ ജ്വല്ലറിയിൽ പ്രവേശിച്ചയാൾ വളകൾ പരിശോധിക്കുകയും അതിന്റെ തുകയും തൂക്കവും ചോദിച്ചറിയുകയും ചെയ്തു. എന്നാൽ, ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് നിമിഷനേരം കൊണ്ട് മൂന്ന് സ്വർണ്ണവളകളുമായി ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നു.
കടയ്ക്ക് പുറത്ത് മോട്ടോർ സൈക്കിളുമായി കാത്തുനിന്നിരുന്ന കൂട്ടാളിയുടെ ബൈക്കിൽ കയറിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെത്തുടർന്ന് കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.
കവർച്ച നടന്ന സ്ഥലത്ത് ഫോറൻസിക് വിദഗ്ധരും എത്തി ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചു. പ്രതികളെ ഉടൻ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments