*നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ മുസ്ലീം ലീഗിന്റെ ആത്മവിശ്വാസത്തിൽ വൻ കുതിപ്പ്:*
മലപ്പുറം : മലപ്പുറം ജില്ലയിലെ പതിനാറ് നിയമസഭാ മണ്ഡലങ്ങളിലും ലീഗ് സ്വന്തം കോട്ട കാക്കുമെന്നും സംസ്ഥാനത്ത് ആകെ 20 സീറ്റുകള്‍ വരെ നേടുമെന്നുമുള്ള പ്രതീക്ഷയാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പുറത്തുവരുന്നത്.
എന്നാൽ അതിനപ്പുറം സീറ്റ് കിട്ടുമെന്നാണ് ചാനൽ പ്രവചനങ്ങൾ നടത്തിയത്.
മലപ്പുറം ജില്ല കേരള രാഷ്ട്രീയത്തില്‍ മുസ്ലീം ലീഗിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെ പതിമൂന്ന് മുതൽ 14 സീറ്റുകള്‍ വരെ ഇവിടെ നിന്ന് ലഭിച്ചിരുന്നു. ഇത്തവണ 16 സീറ്റുകളിലും വിജയം നേടിയേക്കുമന്നാണ് മീഡിയ വേൾഡ് ന്യൂസ് പ്രവചനം
. പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മലപ്പുറം മണ്ഡലത്തിലേക്ക് മാറാൻ തയ്യാറായത് പാർട്ടിയെ ശക്തിപ്പെടുത്താൻ കൂടിയാണെന്നാണ് നിഗമനം.
മുസ്ലീം ലീഗ് സംസ്ഥാനത്ത് ആകെ ഇരുപത്തി ഏഴു സീറ്റുകളിലാണ് മത്സരിക്കുന്നത്. മലപ്പുറത്തെ 16 സീറ്റുകള്‍ പൂര്‍ണമായും ലീഗിന് ലഭിച്ചാല്‍ ബാക്കി നാലു സീറ്റുകള്‍ മറ്റ് ജില്ലകളില്‍ നിന്ന് നേടിയാല്‍ ഇരുപത് സീറ്റുകള്‍ എന്ന ലക്ഷ്യം സാധ്യമാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളുടെ കണക്കുകൂട്ടല്‍.
മുസ്ലീം ലീഗ് നേതാക്കളുടെയും യുഡിഎഫ് പ്രവർത്തകരുടേയും കൂട്ടായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാൽ
മലപ്പുറം ജില്ലയിലെ എല്ലാ മണ്ഡലത്തിലും വിജയം നേടുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് പ്രവർത്തകർ.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരുമെന്ന ഊഹാപോഹങ്ങളും രാഷ്ട്രീയ നിരീക്ഷകരിൽ നിന്നും വന്നുകൊണ്ടിരി ക്കുന്നുണ്ട് . ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ ലീഗ് ആവശ്യപ്പെടുമെന്ന സൂചനകളുണ്ട്.
എന്നാല്‍, കുഞ്ഞാലിക്കുട്ടി തന്നെ ഈ ആവശ്യങ്ങള്‍ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. ആദ്യം ഭൂരിപക്ഷം ഉറപ്പാക്കട്ടെ എന്നിട്ട് പറയാം, ഉപമുഖ്യമന്ത്രി സ്ഥാനം ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല എന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്. എങ്കിലും യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ ലീഗിന്റെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments