Breaking News

*ഹെൽമറ്റ് ഇല്ലാത്തതുകൊണ്ട് ഇൻഷുറൻസ് നിഷേധിക്കാനാവില്ല.മദ്രാസ് ഹൈക്കോടതി*


ചെന്നൈ : അപകടസമയത്ത് ഹെല്‍മറ്റ് ധരിച്ചില്ലെന്നതിന്‍റെ പേരില്‍ നഷ്ടപരിഹാരത്തുകയുടെ 7% അപകടത്തില്‍പ്പെട്ടയാളുടെ ബാധ്യതയാണെന്ന മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണലിന്‍റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ഹെല്‍മറ്റ് ധരിക്കാത്തത് വീഴ്ചയാണെന്നും ഇക്കാരണത്താല്‍ അപകടത്തില്‍പ്പെട്ടയാളുടെ ബാധ്യതാ വിഹിതം വര്‍ധിപ്പിക്കണമെന്നുമുള്ള തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ വാദം ഹൈക്കോടതി തള്ളി.

ഹെല്‍മറ്റ് ധരിക്കുകയെന്നത് നിയമപരമായ ബാധ്യതയാണെന്നും അതു ലംഘിച്ചതു കൊണ്ടു മാത്രമാണ് അപകടമുണ്ടായത് എന്ന് വാദിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ്, ജസ്റ്റിസ് കെ.കെ. രാമകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നിയമലംഘനത്തിന് അപകടവുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ ഇത്തരം വാദങ്ങള്‍ നിലനില്‍ക്കുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments