Breaking News

നിയമസഭാ തെരഞ്ഞെടുപ്പ് : *മൊഗ്രാൽ ദേശീയ വേദി സംഘടിപ്പിക്കുന്ന പ്രവചന മത്സര കൂപ്പൺ പ്രകാശനം ചെയ്തു*



മൊഗ്രാൽ : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ്‌ 4 ന് നടക്കാനിരിക്കെ സംസ്ഥാനം ഉറ്റുനോക്കുന്നതും, ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതുമായ  മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കാൻ മൊഗ്രാൽ ദേശീയവേദി ജില്ലയിലെ വോട്ടർമാർക്കായി സംഘടിപ്പിക്കുന്ന പ്രവചന മത്സരത്തിന്റെ കൂപ്പൺ പ്രകാശനം ചെയ്തു.

ജില്ലയിലെ മഞ്ചേശ്വരം, കാസറഗോഡ്,ഉദുമ തൃക്കരിപ്പൂർ മണ്ഡലങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ തീപാറും പോരാട്ടം നടക്കുന്ന 30 മണ്ഡലങ്ങളിലെ വിജയികളെയാണ് പ്രവചിക്കേണ്ടത്.
പ്രവചന മത്സര കൂപ്പൺ പ്രകാശനം പ്രവാസി വ്യവസായി അസ്ഫാൻ ചൈന നിർവ്വഹിച്ചു. യുഎഇ കമ്മിറ്റി അംഗം മനാഫ് എൽ ടി ഏറ്റുവാങ്ങി.
ചടങ്ങിൽ  പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു.ഹമീദ് സ്പിക്, അബ്ദുല്ല അബ്ബാസ്, ടി. കെ അൻവർ, എം എ മൂസ, അഷറഫ് സാഹിബ്, ഹമീദ് പെർവാഡ്,എ.എച്ച് ഇബ്രാഹിം,അബ്ബാസ് നാങ്കി പ്രസംഗിച്ചു. സെക്രട്ടറി ബി എ മുഹമ്മദ്‌കുഞ്ഞി നന്ദി പറഞ്ഞു.
ഏപ്രിൽ 30 വരെ പ്രവചന മത്സര കൂപ്പണുകൾ സ്വീകരിക്കും.കൂടുതൽ പോയിന്റുകൾ നേടി വിജയികളാകുന്ന രണ്ടുപേർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
കൂപ്പണുകൾക്ക് 9895457878, 62822 37922 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഫോട്ടോ:മൊഗ്രാൽ ദേശീയ വേദി സംഘടിപ്പിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സര കൂപ്പൺ പ്രവാസി വ്യവസായി അസ്ഫാൻ ചൈന  പ്രകാശനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments