ശ്രീ മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം. കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു.
കാഞ്ഞങ്ങാട് : ചരിത്രപ്രസിദ്ധമായ മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ ഏപ്രിൽ 17 മുതൽ 23 വരെ നടന്നുവരുന്ന നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു. നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും അന്നദാനത്തിനുള്ള വിഭവങ്ങളുമായി നിരവധി ഭക്തജനങ്ങൾ ഫ ല മൂല ധാന്യങ്ങളുമായി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. രാവിലെ 7.20 മുതൽ 8. 20 വരെയുള്ള ശുഭ മുഹൂർത്തത്തിൽ നായരച്ചൻ വീട് തറവാടിന്റെയും ബേളൂർ മലൂർ തറവാടിന്റെയും നേതൃത്വത്തിൽ കന്നി കലവറ നിറക്കൽ ചടങ്ങ് നടന്നു. തുടർന്ന് മടിയൻ മാരാർ സഭ, സത്യകഴകം കണ്ണച്ചൻ വീട് മടിയൻ, കോട്ടച്ചേരി കുമ്മണാർ കളരി ഭഗവതി ക്ഷേത്രം, വെള്ളിക്കോത്ത് തെരുവ് ചൂളിയാർ ഭഗവതി ക്ഷേത്രം, മാണിക്കോത്ത് പുന്നക്കാൽ ഭഗവതി ക്ഷേത്രം, കല്ല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ഭഗവതി ക്ഷേത്രം, അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രം, വെള്ളിക്കോത്ത് വെള്ളിക്കുന്നത്ത് ഭഗവതി കാവ്, ചാമുണ്ഡികുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം, വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രം, മധുരക്കാട് ധർമ്മശാസ്താ ക്ഷേത്രം, ഇടപ്പണി ഭഗവതി കാവ്, മുളവന്നൂർ ഭഗവതി ക്ഷേത്രം, അജാനൂർ കൂറുംബ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള കലവറ ഘോഷയാത്രകൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് ക്ഷേത്രത്തിൽ എത്തിച്ചേർന്നവർക്ക് അന്നദാനവും നടന്നു. ഉച്ചയ്ക്ക് 12 മണിക്ക് ക്ഷേത്ര സന്നിധിയിൽ ഭജനാമൃതം അരങ്ങേറി. വൈകുന്നേരം 7 മണിക്ക് മതസൗഹാർദ്ദ സമ്മേളനവും രാത്രി എട്ടുമണിക്ക് മടിയൻ കൂലോം മാതൃ സമിതിയുടെ മെഗാ തിരുവാതിരയും അരങ്ങേറി. ഏപ്രിൽ 19ന് ഞായറാഴ്ച രാവിലെ മുതൽ വിവിധ താന്ത്രിക കർമ്മങ്ങളും രാവിലെ പത്തുമണിക്ക് ആചാര്യ സംഗമവും തുടർന്ന് ഭക്തിഗാനസുധ, അന്നദാനം, ഭജനാ മൃതം, തായമ്പക ദേവ സംഗീതം ഭക്തിഗാനസുധ എന്നിവയും നടക്കും. ഏപ്രിൽ 23ന് നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം സമാപിക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments