Breaking News

*ഇറാനുമുള്ള രണ്ടാംഘട്ട ചർച്ചകൾ രണ്ട് ദിവസത്തിനകം? യുദ്ധം തീർന്നേക്കുമെന്ന സൂചന നൽകി ഡോണൾഡ് ട്രംപ്*

ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾ വീണ്ടും പാകിസ്താനിൽ നടക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡ‍ോണൾഡ് ട്രംപ്. അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ രണ്ടാം ഘട്ട ചർച്ച നടക്കുമെന്ന് ട്രംപ് സൂചന നൽകിയതായാണ് റിപ്പോർട്ട്. ഇതിനിടെ ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന് അമേരിക്കൻ പ്രസി‍ഡ‍ൻ്റ് ഡോണൾഡ് ട്രംപ് ഫോക്സ് ന്യൂസിനോട് വ്യക്തമാക്കിയിട്ടുണ്ട്. 'അത് അവസാനിച്ചുവെന്ന് എനിക്ക് തോന്നുന്നു.തീരുന്നതിന് വളരെ അടുത്താണ് എന്നാണ് ഞാൻ അർത്ഥമാകുന്നത്' എന്നായിരുന്നു ഫോക്സ് ന്യൂസ് പങ്കുവെച്ച അഭിമുഖത്തിലെ ഒരു ഭാ​ഗത്തിൽ ട്രംപ് പറയുന്നത്.
ചർച്ചകൾക്ക് വീണ്ടും ആതിഥേയത്വം വഹിക്കാൻ പാകിസ്താൻ സന്നദ്ധത അറിയിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാനും-അമേരിക്കയും തമ്മിൽ കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച ധാരണയിലെത്താതെ പിരിഞ്ഞിരുന്നു. സമാധാന ചർ‌ച്ചകൾ പരാജയപ്പെട്ടതിൽ ഇരുവിഭാ​ഗവും പരസ്പരം കുറ്റപ്പെടുത്തി രം​ഗത്ത് വന്നിരുന്നു. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ അമേരിക്കൻ സംഘം ചർച്ചയിൽ പങ്കെടുത്തതെന്നായിരുന്നു ഇറാൻ്റെ കുറ്റപ്പെടുത്തൽ. യുക്തിസഹമല്ലാത്ത ആവശ്യങ്ങൾ അമേരിക്ക മുന്നോട്ട് വെച്ചുവെന്നും ഇറാൻ ചൂണ്ടിക്കാണിച്ചിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments