Breaking News

*ഏഷ്യൻ പസഫിക് റാലി ചാമ്പ്യൻഷിപ്പ് രണ്ടാം റൗണ്ട്: മൂസാ ഷരീഫ് സഖ്യത്തിന് രണ്ടാം സ്ഥാനം*

കാസറഗോഡ് : ചെന്നൈയിൽ നടന്ന 49-ാമത് സൗത്ത് ഇന്ത്യ റാലിയിൽ കളത്തിലിറങ്ങിയതോടെ  350-ാം റാലി എന്ന ചരിത്രനേട്ടത്തിലേക്ക് കടന്ന മൂസാ ഷരീഫിന് വീണ്ടും മികച്ച നേട്ടം.
ഞായറാഴ്ച മദ്രാസ് മോട്ടോർ സ്പോർട്സ് ക്ലബ് മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ സംഘടിപ്പിച്ച ഏഷ്യൻ പസഫിക് റാലി ചാമ്പ്യൻഷിപ്പ് രണ്ടാം റൗണ്ട് കൂടിയായ സൗത്ത് ഇന്ത്യ റാലിയിൽ മൂസാ ഷരീഫ്- ഹൈദരാബാദിലെ ജീത് ജഭഖ സഖ്യം ഓവറോൾ രണ്ടാം സ്ഥാനം നേടി.ഏഷ്യൻ പസഫിക് റാലി ചാമ്പ്യൻഷിപ്പിന്റെ മൂന്നാം റൗണ്ട് മത്സരം ഓഗസ്റ്റ് 7 മുതൽ 9 വരെ ഇന്തോനേഷ്യയിലും അവസാന റൗണ്ട് മത്സരം ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ചൈനയിലും അരങ്ങേറും. നിലവിൽ പോയിന്റ് നിലവിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഈ സഖ്യം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുമെന്ന പ്രതീക്ഷയിലാണ് കാർ റാലി പ്രേമികൾ.

ദേശീയ- അന്താരാഷ്ട്ര മത്സരങ്ങളിൽ 350-ാമത്തെ റാലിയിൽ പങ്കെടുത്ത്‌ അപൂർവ്വ നേട്ടം കൈവരിച്ച മൂസ ഷരീഫിനെ മദ്രാസ് മോട്ടോർ സ്പോർട്സ് ക്ലബ് ഉപഹാരം സമ്മാനിച്ച് ആദരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments