Breaking News

*കേരളത്തിലേക്കുള്ള പ്രവാസി നിക്ഷേപ ഒഴുക്ക് കുത്തനെ ഇടിയുന്നു*

പശ്ചിമേഷ്യൻ യുദ്ധം ഗള്‍ഫ് സാമ്പത്തിക മേഖലയെ വരിഞ്ഞ് മുറുക്കുന്നതിനിടെ കേരളത്തിലേക്കുള്ള പ്രവാസി നിക്ഷേപ ഒഴുക്ക് കുത്തനെ ഇടിയുന്നു. മാർച്ചില്‍ സംസ്ഥാനത്തെ ബാങ്കുകളിലേക്കും ധനകാര്യ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവാസി പണമൊഴുക്കില്‍ 35 ശതമാനത്തിലധികം ഇടിവുണ്ടായി, മലയാളികള്‍ വലിയ തോതില്‍ ജോലി ചെയ്യുന്ന ടൂറിസം, ഹോസ്‌പിറ്റാലിറ്റി, വിദ്യാഭ്യാസ മേഖലകളിലുണ്ടായ പ്രതിസന്ധിയാണ് പണമൊഴുക്കിന് പ്രതികൂലമായത്. പ്രതിവർഷം 1.3 ലക്ഷം കോടി രൂപയിലധികമാണ് ഗള്‍ഫ് മലയാളികള്‍ നാട്ടിലേക്ക് അയക്കുന്നത്. ഇതോടെ ബാങ്കുകളിലെ വായ്പാ തിരിച്ചടവുകളും വലിയ തോതില്‍ മുടങ്ങുകയാണ്. ഗള്‍ഫിലെ പല സ്ഥാപനങ്ങളും ജിവനക്കാരുടെ എണ്ണവും വേതനവും വെട്ടിക്കുറച്ചു. ഹോസ്‌പിറ്റാലിറ്റി മേഖലയില്‍ വേതനം 50 ശതമാനം കുറച്ചെന്നാണ് റിപ്പോർട്ട്. സന്ദർശകർ ഇല്ലാതായതോടെ ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകള്‍ വ്യാപകമായി അടച്ചു. ഹോട്ടലുകളിലെ താമസക്കാരുടെ എണ്ണം 10 മുതൽ 15 ശതമാനം വരെയാണ്. 100 ശതമാനം ബുക്കിംഗ് വരുന്ന സീസണാണാണ് അവതാളത്തിലായത്. ആളുകള്‍ പൊതുവേ പുറത്തിറങ്ങാത്തതിനാല്‍ കടകളിലെ കച്ചവടവും ഇടിഞ്ഞു. ആഘോഷപരിപാടികളും വ്യവസായ മേളകളും ഒഴിവാക്കി. സാധാരണ റസ്റ്റോറന്റുകളിലും ആളില്ല. മലയാളികള്‍ വലിയതോതില്‍ ജോലി ചെയ്യുന്ന മേഖലയാണിത്. ഗള്‍ഫിലെ പ്രവാസികളിലേറെയും ഇന്ത്യക്കാരാണ്. സംഘർഷം അനിശ്ചിതമായി തുടർന്നാല്‍ മറ്റു മേഖലകളെയും പ്രതിസന്ധി ബാധിക്കും. യുഎഇ, ഒമാൻ, കുവൈറ്റ്, സൗദി, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളില്‍ 90 ലക്ഷത്തിലധികം ഇന്ത്യയ്‌ക്കാരാണ് ജോലി ചെയ്യുന്നത്. യുഎഇയില്‍ മാത്രം 35 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഇതിലേറെയും മലയാളികളാണ്. കോവിഡ് കാലം അതിജീവിച്ച അനുഭവം ഇപ്പോഴത്തെ വെല്ലുവിളിയെയും തരണം ചെയ്യാൻ സഹായിക്കുമെന്ന് വിദേശ മലയാളികള്‍ പറയുന്നു. ഒരു സ്ഥാപനത്തിലും പുതിയ നിയമനങ്ങളില്ല. ഓവർടൈം ജോലികള്‍ ഒഴിവാക്കി. സ്ഥിതിഗതികള്‍ സാധാരണനിലയിലാകുന്നതു വരെ ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാൻ പല സ്ഥാപനങ്ങളും നിർദ്ദേശിച്ചു. നാട്ടിലേക്ക് മടങ്ങിയാല്‍ തിരികെ പോകാനാകുമോയെന്ന ആശങ്കയും ശക്തമാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments