Breaking News

* "പുതിയ ഭരണകൂടം പഴയതിനേക്കാൾ തീവ്രം”; ഇറാനെ ഇതുവരെയും തകർക്കാനായില്ലെന്ന് ഇസ്റാഈൽ പ്രതിരോധ സേന പാർലമെന്റ് പാനലിൽ*

പുതിയ ഇറാൻ ഭരണകൂടം പഴയ ഭരണകൂടത്തേക്കാൾ തീവ്രമാണെന്ന് ഇസ്രയേൽ പ്രതിരോധ സേന പാർലമെന്റ് പാനലിൽ. നെസ്സെറ്റ് വിദേശകാര്യ വിഭാഗത്തോടും പ്രതിരോധ കമ്മിറ്റിയോടും വ്യാഴ്‌ച നടന്ന രഹസ്യ ഇന്റലിജൻസ് യോഗത്തിലാണ് പ്രതിരോധ സേനയുടെ പ്രതികരണം.

ഇറാനെതിരെ ശക്തമായ ആക്രമണങ്ങൾ നടത്തിയിട്ടും ഭരണകൂടത്തെ തകർക്കാൻ ഇതുരെ ഇസ്രായേലിന് സാധിച്ചിട്ടില്ല. പുതിയ ഭരണകൂടം പഴയതിനേക്കാൾ തീവ്രമായിട്ടാണ് നിലകൊള്ളുന്നതെന്നുമാണ് ഐഡിഎഫ് അറിയിച്ചത്.
ഫെബ്രുവരി 28നാണ് ഇസ്രയേലും യുഎസും ഇറാനിൽ സംയുക്ത ആക്രമണത്തിലൂടെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയത്. ഇറാനിൽ വെടി നിർത്തൽ നിലവിൽ വരുന്നതിന് മുമ്പായി നൂറുകണക്കിന് ആക്രമണങ്ങളാണ് ഇസ്രയേൽ വ്യോമസേന ഇറാനിൽ നടത്തിയത്. തിരിച്ച് ഇറാൻ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുകയും ചെയ്‌തിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments