Breaking News

അക്യുഷ് അക്യുപങ്ചര്‍ അക്കാദമി ബിരുദ ദാനം ശനിയാഴ്ച മലപ്പുറം, ചെമ്മാടിൽ...

മലപ്പുറം : അക്യുഷ് അക്യുപങ്ചര്‍  അക്കാദമി ബിരുദ ദാനം ഏപ്രിൽ 25 ശനിയാഴ്ച താജ് കൺവെൻഷൻ സെന്റർ, ചെമ്മാട് വെച്ചു നടക്കുമെന്ന് ഭാരവാഹികള്‍  അറിയിച്ചു..  രാവിലെ 8.30 മണിക്ക് ബിരുദ ദാന സമ്മേളനം ആരംഭിക്കും.. അക്യുഷ് അക്യുപങ്ചർ അക്കാദമിയുടെ വൈസ് പ്രിൻസിപ്പൽ അക്യു. മാസ്റ്റർ. സയ്യിദ് അക്രം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അക്കാദമി അഡ്മിനിസ്ട്രേറ്റർ അക്യു.പ്രാക്ടീഷനെർ.പി. എച്ച് . സുബൈർ സ്വാഗതം ആശംസിക്കും.. കെ പി സി സി ജനറൽ സെക്രട്ടറി കെ. പി. നൗഷാദ് അലി ഉൽഘാടനം നിർവ്വഹിക്കും.. അക്യുഷ് അക്യുപങ്ചര്‍  അക്കാദമി ഡയറക്റ്റര്‍  ഷുഹൈബ് റിയാലൂ സന്നദ് ദാനം നിര്‍വ്വഹിക്കുകയും, ബിരുദധാരികളെ അഭിസംബോധന ചെയ്യുകയും ചെയ്യും.. തിരൂർ എസ് എസ് എം പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ ഡോ. ബഷീർ. പി. ഐ. മുഖ്യപ്രഭാഷണം നടത്തും ..പ്രോഗ്രാം കൺവീനർ അക്യു. മാസ്റ്റർ. സുധീർ സുബൈർ നന്ദി രേഖപ്പെടുത്തും..
          കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള 165 വിദ്യാര്‍ത്ഥികളും, കേരളത്തിന് പുറത്ത് നിന്നുള്ള 65 വിദ്യാർത്ഥികളുമാണ് പത്തൊമ്പതാമത് ആൽഫ ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കി ആതുര സേവന മേഖലയിലേക്ക് ഇറങ്ങുന്നത്. 
       അക്യുഷ് അക്യുപങ്ചര്‍ അക്കാദമി തിരൂര്‍  ആസ്ഥാനമായി 2008 ല്‍  ആണ് പ്രവര്‍ത്തനമാരംഭിച്ചത്.  ഇതിനകം നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തില്‍  നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍  കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മുക്കം, മലപ്പുറം, തിരൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, കാഞ്ഞിരപ്പള്ളി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായി പതിനൊന്ന്  പഠന പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിന് പുറമെ ഹൈദരാബാദ് ആസ്ഥാനമായി ഹിന്ദി ഉര്‍ദു വിദ്യാര്‍ഥികള്‍ക്കായി ഒരു പഠന കേന്ദ്രം കൂടി പ്രവര്‍ത്തിക്കുന്നുണ്ട്.

       അക്യുഷില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവര്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും കേരളത്തിനു പുറത്തും വിവിധ സ്ഥലങ്ങളില്‍ അക്യുപങ്ചറിസ്റ്റുകളായി  ചികിത്സാ മേഖലയില്‍ സേവനമനുഷ്ടിച്ചു വരുന്നു. മരുന്നില്ലാത്ത ചികിത്സ എന്നതാണ് അക്യുപങ്ചറിന്റെ പ്രത്യേകത. എല്ലാ രോഗങ്ങള്‍ക്കും ഈ അംഗീകൃത വൈദ്യ ശാസ്ത്ര ശാഖയില്‍ ചികിത്സയുണ്ട്. രണ്ട് വര്‍ഷത്തെ കോഴ്‌സാണ് ചികിത്സകര്‍ പൂര്‍ത്തി യാക്കേണ്ടത്. പ്ലസ് ടു പാസായവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും അക്യുപങ്ചര്‍ ചികിത്സക്ക് വൈദ്യശാസ്ത്ര മേഖലയില്‍  അംഗീകാരമുണ്ട്. അക്യുഷ് അക്യുപങ്ചര്‍ അക്കാദമിയില്‍  നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളിലധികവും ഔഷധരഹിത ചികിത്സയായ സിംഗിള്‍  പോയിന്റ് അക്യുപങ്ചറിന്റെ പ്രചാരകരും പരിശീലകരുമായ ഇന്ത്യന്‍  അക്യുപങ്ചര്‍  പ്രാക്ടീഷനേഴ്‌സ് അസോസിയേഷനില്‍ ( IAPA) അംഗമായി പ്രവര്‍ത്തന നിരതരുമാണ്.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments