Breaking News

അവധിക്കാലം അടിച്ചു പൊളിക്കാൻ ഉപ്പള എക്സ്പോ-26

കുമ്പള : അവധിക്കാലം അടിച്ചു പൊളിക്കാൻ ഉപ്പള എക്സ്പോ-26 നാളെ മുതൽ ആരംഭിക്കും. ഏഷ്യൻ ടൂർസ് ആൻ്റ് ട്രാവൽസ് ഇരിട്ടി ആണ് പരിപാടി സ്പോൻസർ ചെയ്യുന്നത്.
        വൈകുന്നേരം മൂന്നുമണി മുതൽ രാത്രി 10.30 വരെ പരിപാടികൾ നടക്കും. രാത്രി എട്ടു മണി മുതൽ 10.30 വരെ ഓരോ ദിവസവും മലയാളത്തിലെ പ്രശസ്തരായ കലാകാരന്മാർ അണിനിരക്കുന്ന കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും.
കുട്ടികൾക്കും മുതിർന്ന വർക്കും വൈവിധ്യമാർന്ന മത്സര പരിപാടികളും തത്സമയ സമ്മാന വിതരണവും നടക്കും.
         പരിപാടിയുടെ ഭാഗമായി ഫ്ലവർ ഷോയും അപൂർവങ്ങളായ പൂചെടികൾ ഉൾപ്പെടെയുള്ള വസ്തുക്കളുടെ വിൽപനയും ഉണ്ടാകും.
      ഉപ്പള കൈക്കമ്പയിലാണ് എക്സ്പോ നടക്കുക. നിരവധി സ്റ്റാളുകളും ഫുഡ് കോർട്ടുകളും ഒരുക്കും.
മെയ് 11 വരെയാണ് എക്സ്പോ നടക്കുക.
വാർത്ത സമ്മേളത്തിൽ എം.കെ. മുഹമ്മദ്, നൗഷാദ് എന്നിവർ പങ്കെടുത്തു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments