ദേശീയപാത മേൽപ്പാലം യാഥാർഥ്യമാക്കണം.പിഡിപി..
ഉപ്പള : ദേശീയ പാതയിൽ ഷിറിയ മംഗല്പാടി (ഐല ) സർക്കാർ സ്കൂളിന് മുൻവശം അനുവദിച്ച മേൽപാല ത്തിന്റെ പ്രവർത്തി ഇത് വരെ ആരംഭിച്ചതായി കാണുന്നില്ല.. സ്കൂൾ കുട്ടികളടക്കം തദ്ദേശ വാസികൾക്ക് ഏറെ ഉപകാരപ്രദമാവുന്ന മേൽപ്പാലത്തിന്റെ പണി അടിയന്തരമായി ആരംഭിക്കുകയും സ്കൂൾ തുറക്കുന്നതിനു മുമ്പ് തന്നെ പണി പൂർത്തിയാക്കുകയും ചെയ്യണമെന്ന്
പിഡിപി ആവശ്യപ്പെട്ടു ബസ് സ്റ്റോപ്പും സർക്കാർ സ്കൂളുകളും സ്വകാര്യ സ്കൂളുകളും ഇവിടെ സ്ഥിതി ചെയ്യുന്നത് കൊണ്ട് വിദ്യാർത്ഥികളും മറ്റുള്ളവരും ദേശീയപാതയിലെ ചുമരുകൾ ചാടി കടക്കുന്നത് കാണാൻ ഇടയായിട്ടുണ്ട് അത് പിന്നീട് അപകടത്തിലേക്ക് നീങ്ങും ഈ അധ്യായന വർഷം ആരംഭിക്കുന്നതിന് മുമ്പായി യാഥാർത്ഥ്യമാക്കണമെന്നും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും പിഡിപി ആവശ്യപെട്ടു! ഷിറിയ ദേശീയപാതയിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതുകൊണ്ട് ഇന്നും ഇരുട്ടിലാണ് പേരിന് വേണ്ടിപോലും ബസ് കാത്തിരിപ് കേന്ദ്രത്തിന് മുന്നിൽ ഒരു ലൈറ്റ് പോലും സ്ഥാപിച്ചിട്ടില്ല ഷിറിയ പെട്രോൾ പമ്പിന്റെ മുൻ വശമുള്ള ഇടുങ്ങിയ അടിപ്പാതയിൽ ഇന്നും ഇരുട്ടിലാണ് രാത്രി കാലങ്ങളിൽ സർവീസ് റോഡിൽ നിന്നും അടിപ്പാതയിൽ കൂടി കടന്നു വരുന്ന സ്ത്രീകളും കുട്ടികളടക്കം ഇന്നും ഭീതിയിലാണ് ! ദേശീയപാത മള്ളങ്കയ്യിൽ മേൽപാദ അനുവദിക്കണമെന്നും രണ്ട് ഭാഗത്തായി ആരാധനയങ്ങളും മദ്രസകളും നിരവധി വീടുകളും സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന പ്രധാന ദേശീയപാത ബസ് സ്റ്റോപ്പും കൂടിയാണ് അടിയന്തരമായി മേൽപ്പാദ ഇവിടെ അനുവദിക്കണമെന്നും പിഡിപി ആവശ്യപ്പെട്ടു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments