Breaking News

*പോസ്റ്റൽ ബാലറ്റ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി; തീരുമാനത്തിൽ നിന്ന് പിൻവാങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ*

നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റൽ ബാലറ്റുകളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫയലിൽ തുടർനടപടികൾ സ്വീകരിക്കേണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. പരാതികൾക്ക് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനുള്ള നീക്കം മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.

പോസ്റ്റൽ ബാലറ്റുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. ഏകദേശം 21,000-ത്തോളം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന പരാതി നിലവിൽ കോടതിയുടെ പരിഗണനയിൽ തുടരുകയാണ്. ഇതിനിടെ, പരാതികൾക്ക് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം പുറപ്പെടുവിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ അഡീഷണൽ സിഇഒ ജെറോമിക് ജോർജ് ഫയൽ അനുമതിക്കായി നിർദേശം നൽകുകയും ചെയ്തു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കറാണ് ഫയലിൽ അന്തിമ തീരുമാനം എടുക്കേണ്ടിയിരുന്നത്. തെരഞ്ഞെടുപ്പ് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്ന ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ നീക്കം.

എന്നാൽ, ഇതിന് പിന്നാലെ വ്യാപകമായ പരാതികളും ആക്ഷേപങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് ഗുഡ് സർവീസ് എൻട്രി നൽകേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥൻ ജെറോമിക് ജോർജിന്റെ നേതൃത്വത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട ഫയൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയിരുന്നത്. വിവാദങ്ങൾക്കിടെ പോസ്റ്റൽ ബാലറ്റുകളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കമാരംഭിച്ചത്  വാർത്തയാക്കിയിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments