*നിസ്‌കാര സമയം അറിയും, ഹൃദയമിടിപ്പ് നിരീക്ഷിക്കും; കൂട്ടംതെറ്റുന്നവരെ എളുപ്പത്തില്‍ കണ്ടെത്താം; ഹജ്ജ് തീര്‍ഥാടകര്‍ക്ക് സ്മാര്‍ട്ട് വാച്ചുമായി ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി*
ജിദ്ദ : ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ സുരക്ഷയും യാത്രാസൗകര്യവും ലക്ഷ്യമിട്ട് പുതിയ ഡിജിറ്റൽ സംവിധാനമൊരുക്കി കേന്ദ്ര ഹജ്ജ് കമ്മിറ്റി. 2026 ലെ ഹജ്ജിനെത്തുന്ന ഇന്ത്യക്കാരായ തീർഥാടകർക്ക് 'ഹജ്ജ് സുവിധ' (Haj Suvidh-a) എന്ന പേരിലുള്ള പ്രത്യേക സ്മാർട്ട് വാച്ചുകൾ വിതരണം ചെയ്യും. ജിദ്ദയിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഉന്നതതല പ്രതിനിധി സംഘം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഹാജിമാരെ ഡിജിറ്റലായി ഏകോപിപ്പിക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ സഹായമെത്തിക്കുന്നതിനും ഈ സ്മാർട്ട് വാച്ച് സഹായിക്കും. ലൊക്കേഷൻ ട്രാക്കിങ് സംവിധാനമുള്ളതിനാൽ ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്ന പുണ്യഭൂമിയിൽ കൂട്ടംതെറ്റുന്നവരെ എളുപ്പത്തിൽ കണ്ടെത്താനാകും. ഇതിനുപുറമെ, അത്യാവശ്യ ഘട്ടങ്ങളിലോ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുമ്പോഴോ കൺട്രോൾ റൂമുമായി വേഗത്തിൽ ബന്ധപ്പെടാനുള്ള എസ്.ഒ.എസ് ബട്ടണും വാച്ചിലുണ്ടാകും. തീർഥാടകരുടെ ഹൃദയമിടിപ്പ് അടക്കമുള്ള ആരോഗ്യവിവരങ്ങൾ നിരീക്ഷിക്കാനും കൃത്യമായ പ്രാർഥനാ സമയങ്ങളും കാലാവസ്ഥാ വിവരങ്ങളും അറിയാനും ഇത് സഹായിക്കും. ഹജ്ജ് വേളയിലെ നടത്തം രേഖപ്പെടുത്താനുള്ള പെഡോമീറ്ററും വാച്ചിൽ സജ്ജീകരിച്ചിട്ടുണ്ട്. സഊദിയിലെ ഐ.ഒ.ടി സിം കാർഡ് ഉപയോഗിച്ചായിരിക്കും വാച്ചുകളുടെ പ്രവർത്തനം. ഒരു ജി.ബി ഇൻ്റർനെറ്റ് ഡാറ്റയും ഇതിൽ ലഭ്യമാക്കുന്നതിനാൽ തീർഥാടന കാലയളവ് മുഴുവൻ കണക്റ്റിവിറ്റി ഉറപ്പാക്കാം.
വാച്ചുകളുടെ വിതരണത്തിനായുള്ള ഒരുക്കങ്ങൾ ഹജ്ജ് കമ്മിറ്റി പൂർത്തിയാക്കി യിട്ടുണ്ട്
ജിദ്ദയിൽ നടന്ന വാർത്താസമ്മേളനത്തിൽ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ന്യൂനപക്ഷ മന്ത്രാലയം ജോയിന്റ് സെക്രട്ടറി രാംസിംഗ്, ഹജ്ജ് കമ്മിറ്റി സി.ഇ.ഒ ഷാനവാസ് എന്നിവർ സംബന്ധിച്ചു.അതേസമയം, ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 18ന് സഊദിയിൽ എത്തും. മുംബൈയിൽ നിന്നുള്ള 400 ഹാജിമാരാണ് ഈ ആദ്യ സംഘത്തിലുള്ളത്. ഇത്തവണ ഒന്നേമുക്കാൽ ലക്ഷത്തോളം പേരാണ് ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തുന്നത്. ഇതിൽ 52,506 പേർ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയാണ് വരുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments