Breaking News

*ബൂത്തിലേക്ക് നീങ്ങാൻ നാടൊരുങ്ങി; വോട്ടർമാർ അറിയേണ്ട കാര്യങ്ങൾ പ്രധാന കാര്യങ്ങൾ ഇതാണ്; ​നിങ്ങളുടെ വോട്ട് ഉറപ്പാക്കാം; വോട്ടെടുപ്പ് ദിവസം ശ്രദ്ധിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ..!*

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ വോട്ടർമാർ പൂർണ്ണ സജ്ജരാകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് ദിവസം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വോട്ടർമാർ ചില പ്രധാന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

🔹 *​വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തുക:*


വോട്ടർ ഐഡി കാർഡ് കൈവശം ഉണ്ടെങ്കിലും വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ എന്ന് കമ്മീഷൻ വ്യക്തമാക്കി. voters.eci.gov.in എന്ന വെബ്‌സൈറ്റ് വഴി പട്ടികയിൽ പേരുണ്ടെന്ന് വോട്ടർമാർക്ക് ഉറപ്പാക്കാം. ബൂത്ത് ലെവൽ ഓഫീസർമാർ  നൽകുന്ന വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് കൈപ്പറ്റുന്നത് ബൂത്ത് തിരിച്ചറിയാൻ സഹായിക്കും. എന്നാൽ ഇത് വോട്ട് രേഖപ്പെടുത്താനുള്ള അടിസ്ഥാന തിരിച്ചറിയൽ രേഖയല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

♦️ *​തിരിച്ചറിയൽ രേഖകൾ:*
➖➖➖➖➖➖➖➖

വോട്ടർ ഐഡി കാർഡ് ഹാജരാക്കാൻ സാധിക്കാത്തവർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റ് 12 രേഖകൾ ഉപയോഗിക്കാം. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, തൊഴിലുറപ്പ് പദ്ധതിയുടെ ജോബ് കാർഡ്, ഫോട്ടോ പതിപ്പിച്ച ബാങ്ക് അല്ലെങ്കിൽ തപാൽ പാസ്ബുക്ക് എന്നിവ തിരിച്ചറിയൽ രേഖയായി സ്വീകരിക്കും. കൂടാതെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, സ്മാർട്ട് കാർഡ് പെൻഷൻ രേഖകൾ, എം.പിമാർ അല്ലെങ്കിൽ എം.എൽ.എമാർ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, സർക്കാർ സർവീസ് ഐഡന്റിറ്റി കാർഡ്, യു.ഡി.ഐ.ഡി കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് കൈവശം കരുതാവുന്നതാണ്.

♦️ *​വോട്ട് രേഖപ്പെടുത്തുന്ന രീതി:*
➖➖➖➖➖➖➖➖

വോട്ടിംഗ് മെഷീനിൽ സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെ കാണുന്ന നീല ബട്ടൺ അമർത്തിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. ബട്ടൺ അമർത്തുമ്പോൾ ചുവന്ന ലൈറ്റ് തെളിയുകയും ഒരു 'ബീപ്പ്' ശബ്ദം  കേൾക്കുകയും ചെയ്യും. ഇതിനൊപ്പം തന്നെ വോട്ട് ആർക്കാണ് ലഭിച്ചതെന്ന് വിവിപാറ്റ് മെഷീനിലൂടെ ഏഴ് സെക്കൻഡ് നേരത്തേക്ക് വോട്ടർക്ക് നേരിട്ട് കണ്ട് ഉറപ്പുവരുത്താവുന്നതാണ്.
സമാധാനപരവും സുതാര്യവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം. നിശ്ചിത സമയത്തിനുള്ളിൽ തന്നെ എല്ലാ വോട്ടർമാരും ബൂത്തിലെത്തി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments